'Vehicle 2022' was inaugurated

‘വാഹനീയം 2022’ ഉദ്ഘാടനം നടന്നു

വയനാട് ജില്ലയില്‍ മോട്ടോര്‍ വാഹന വകുപ്പ് സംഘടിപ്പിച്ച പരാതി പരിഹാര അദാലത്ത്- ‘വാഹനീയം 2022’ ഉദ്ഘാടനം ചെയ്തു. അദാലത്തിലൂടെ 229 പരാതികള്‍ക്ക് പരിഹാരം കാണുവാൻ സാധിച്ചു. മോട്ടോര്‍ വാഹന വകുപ്പിന്റെ കീഴിലുള്ള ഓഫീസുകളില്‍ തീര്‍പ്പാക്കാതെ കിടന്നിരുന്ന പരാതികളിലും പുതുതായി ലഭിച്ച അപേക്ഷകളിലും പരാതിക്കാരെ നേരില്‍കേട്ടു പരിഹാരം നിർദ്ദേശിച്ചു. പരിഗണനയ്ക്കു വന്ന ആകെ 277 കേസുകളില്‍ 229 ഉം തീര്‍പ്പാക്കി. രാവിലെ 11 മുതല്‍ നാല് മണിക്കൂറിലധികം സമയം പരാതിക്കാരെ നേരിൽ കണ്ടു. മേല്‍വിലാസത്തില്‍ അയച്ചിട്ട് വിവിധ കാരണങ്ങളാല്‍ കൈപ്പറ്റാതെ തിരിച്ചുവന്ന ആര്‍സി ബുക്കും ലൈസന്‍സുകളുമടങ്ങുന്ന രേഖകള്‍ ഉടമസ്ഥര്‍ക്ക് കൈമാറി. മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരും റോഡ് സേഫ്റ്റി വളണ്ടിയര്‍മാരും ചേര്‍ന്ന് ഓട്ടോ ഡ്രൈവറായ ബിന്ദുവിന് നിര്‍മ്മിച്ച നല്‍കിയ വീടിന്റെ താക്കോല്‍ദാനവും നിര്‍വഹിച്ചു.