The new version of "Anavandi.com" was launched

”ആനവണ്ടി.കോം” ന്റെ പുതിയ പതിപ്പിന്റെ പ്രകാശനം നടത്തി

കെ.എസ്.ആർ.ടി.സി മാനേജ്മെന്റും ജീവനക്കാരും തമ്മിലുള്ള ആശയ സംവാദം ശക്തമാക്കി ക്രിയാത്മകമായ തൊഴിൽ അന്തരീക്ഷം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ പ്രസിദ്ധീകരിച്ചു വരുന്ന ന്യൂസ് ലെറ്റർ ആണ് ആനവണ്ടി ഡോട്ട് കോം. കെഎസ്ആർടിസിയിൽ നടപ്പിലാക്കുന്ന പുരോഗമന പരമായ വാർത്തകളും നേട്ടങ്ങളും ഉത്തരവുകളും നൂതന പദ്ധതികളുമാണ് ന്യൂസ് ലെറ്ററിന്റെ ഉള്ളടക്കം. കെഎസ്ആർടിസി ജീവനക്കാരുടെയും കുട്ടികളുടെയും സാഹിത്യ സൃഷ്ടികളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കെഎസ്ആർടിസി കുടുംബം എന്ന പൊതു വികാരം നിലനിർത്തുവാൻ ഈ ന്യൂസ് ലെറ്റർ സഹായിക്കുന്നു. ഈ ന്യൂസ് ലെറ്ററിന്റെ പുതുക്കിയ പതിപ്പാണ് ഇപ്പോൾ പ്രകാശനം ചെയ്തത്. ആനവണ്ടി.കോം ഇ-ബുക്ക് ആയി ഉടൻ പുറത്തിറക്കും.