Uniform color code for driving school vehicles

ഡ്രൈവിംഗ് സ്കൂൾ വാഹനങ്ങൾക്ക് യൂണിഫോം കളർ കോഡ്

മോട്ടോർ സൈക്കിൾ ഒഴികെയുള്ള ഡ്രൈവിംഗ് സ്കൂൾ വാഹനങ്ങൾക്ക് സംസ്ഥാന ട്രാൻസ്പോർട്ട് അതോറിറ്റി (STA) യൂണിഫോം കളർ കോഡ് നടപ്പിലാക്കാൻ തീരുമാനിച്ചു. ആംബർ മഞ്ഞ (Amber Yellow ) കളറാണ് തീരുമാനിച്ചിരിക്കുന്നത്. വാഹനത്തിൻ്റെ മുൻപിലും പിറകിലും ( ബംപർ ഉൾപ്പെടെ ), മുൻപിലെ ബോണറ്റിനും, പിറകിലെ ഡിക്കി ഡോറിനും മേൽപ്പറഞ്ഞ കളർ ഉണ്ടായിരിക്കണം.
ഡ്രൈവിംഗ് പരിശീലനം നടത്തപ്പെടുന്ന വാഹനങ്ങൾ തിരക്കേറിയ നിരത്തിൽ വേഗത്തിൽ തിരിച്ചറിയാനും, വാഹനത്തിൽ പരിചയ കുറവുള്ള ഡ്രൈവർ പരിശീലാനാർത്ഥി ആയതിനാൽ പ്രത്യേക പരിഗണന ലഭിക്കാനും ഈ പ്രത്യേക നിറം സഹായിക്കും. 2024 ഒക്ടോബർ ഒന്നാം തീയ്യതി മുതൽ തീരുമാനം നടപ്പിലാക്കാനാണ് നിർദ്ദേശിച്ചിരിക്കുന്നത്.