KSRTC has made extensive travel arrangements for the UPSC - Indian Economic Service/*Indian Statistical Service Examination on June 20, 21 and 22, 2025.

UPSC – ഇൻഡ്യൻ ഇക്കണോമിക് സർവ്വീസ്/*ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ സർവ്വീസ് പരീക്ഷയോടനുബന്ധിച്ച് 2025 ജൂൺ 20, 21, 22 തീയതികളിൽ
വിപുലമായ യാത്രാ സൗകര്യമൊരുക്കി കെഎസ്ആർടിസി

തിരുവനന്തപുരം ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ നടക്കുന്ന ഇന്ത്യൻ ഇക്കണോമിക് സർവീസ് / ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ സർവീസ്
പരീക്ഷകൾ എഴുതുന്ന പരീക്ഷാർത്ഥികൾക്ക് പരീക്ഷാ കേന്ദ്രങ്ങളിൽ പ്രസ്തുത ദിവസം നിശ്ചിത സമയത്തിന് മുൻപായി എത്തിച്ചേരേണ്ടതിന് ആവശ്യമായ യാത്രാ സൗകര്യങ്ങൾ കെഎസ്ആർടിസി സജ്ജമാക്കിയിട്ടുണ്ട്. തിരുവനന്തപുരത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നും പരീക്ഷാ ദിവസവും തലേ ദിവസവും പരീക്ഷാ കേന്ദ്രങ്ങൾ കേന്ദ്രീകരിച്ച് റെയിൽവേ സ്റ്റേഷൻ, ബസ് സ്റ്റേഷൻ എന്നിവിടങ്ങളിലേയ്ക്ക് സർവ്വീസുകൾ ക്രമീകരിച്ചിട്ടുണ്ട്.
യാത്രക്കാരുടെ തിരക്ക് അനുസരിച്ച് ആവശ്യമെങ്കിൽ അധിക ഷെഡ്യൂളുകളും/ട്രിപ്പുകളും ക്രമീകരിക്കുന്നതിനുള്ള നടപടികൾ പൂർത്തിയായിട്ടുണ്ട്.