നവീകരണങ്ങളോടെ കെഎസ്ആർടിസി
കെഎസ്ആർടിസിയുടെ പരാതി പരിഹാര പോർട്ടലിൻ്റെയും നവീകരിച്ച ഓൺലൈൻ ടിക്കറ്റ് റിസർവേഷൻ ആപ്പ് വെബ്സൈറ്റ് എന്നിവയുടെയും കെഎസ്ആർടിസി കൊറിയർ ആൻഡ് ലോജിസ്റ്റിക്സ് വാൻ സർവ്വീസിൻ്റെ ഉദ്ഘാടനവും നിർവഹിച്ചു.
കെഎസ്ആർടിസി പരാതി പരിഹാര സെൽ (Grievances Redressal Cell)
കെഎസ്ആർടിസിയുമായി ബന്ധപ്പെട്ട വിവരങ്ങൾ അറിയുന്നതിനും സേവനങ്ങളുമായി ബന്ധപ്പെട്ട പരാതികൾ അറിയിക്കുന്നതിനും
9447071021 , 0471 2463799 എന്നീ നമ്പറുകൾക്ക് പുറമേ 18005994011 എന്ന ടോൾഫ്രീ നമ്പറും നിലവിലുണ്ട്. കൂടാതെ അപകടകരമായ ഡ്രൈവിംഗ്, ജീവനക്കാരുടെയോ യാത്രക്കാരുടെയോ മറ്റു വാഹനങ്ങളിലുള്ളവരുടെയോ മോശമായ പെരുമാറ്റം, കൈയ്യേറ്റം എന്നിവയുടെ
ഫോട്ടോ വീഡിയോ സഹിതം അറിയിക്കുന്നതിലേക്കായി 9188619380 എന്ന വാട്ട്സാപ്പ് നമ്പറും ലഭ്യമാണ്.
ആദ്യ മൂന്നു നമ്പറുകൾ വഴി കെഎസ്ആർടിസിയുടെ ഓപ്പറേഷണൽ കൺട്രോൾ സെൻററിലേക്ക് എത്തുന്ന പരാതി, രജിസ്റ്റർ ചെയ്ത് ടിക്കറ്റ് നമ്പർ (T Number) നൽകുമ്പോഴും ശേഷം 9 അംഗ പരാതി പരിഹാര സെല്ലിന് കൈമാറുമ്പോഴും പരാതി പരിഹരിച്ച് കസ്റ്റമർ റിലേഷൻസ് മാനേജർ ടിക്കറ്റ് നമ്പർ ക്ലോസ് ചെയ്യുമ്പോഴും പരാതിക്കാരന് എസ് എം എസ് മുഖാന്തിരം അറിയിപ്പ് ലഭിക്കും.
വാട്സ്ആപ്പ് വഴി നൽകുന്ന പരാതികൾ വാട്സ്ആപ്പ് കമ്പ്ലൈന്റ് (WC Number) നമ്പർ നൽകി രജിസ്റ്റർ ചെയ്ത് ബന്ധപ്പെട്ട യൂണിറ്റ് ഓഫീസർക്ക് അയച്ചു നൽകുകയും 5 ദിവസത്തിനുള്ളിൽ പരാതി പരിഹരിച്ച് മറുപടി നൽകേണ്ടതും മറുപടി ലഭിച്ചില്ലെങ്കിൽ ആറാം ദിവസം റിമൈൻഡർ നൽകുന്നതും പത്താം ദിവസം വീണ്ടും റിമൈൻഡർ നൽകുന്നതും പരിഹരിച്ച് മറുപടി ലഭിച്ചിട്ടില്ലെങ്കിൽ പരാതി ചെയർമാൻ മാനേജിങ് ഡയറക്ടർക്ക് കൈമാറുകയുമാണ് ചെയ്യുന്നത്.
കെഎസ്ആര്ടിസിയുടെ ഓൺലൈൻ ടിക്കറ്റ് റിസർവേഷൻ ആപ്പും വെബ്സൈറ്റും കൂടുതൽ ഉപഭോക്തൃ സൗഹൃദ രീതിയിലേക്ക്
പ്രധാനമായി വരുത്തിയിട്ടുള്ള മാറ്റങ്ങൾ
പുതിയ ഡിസൈനും ഔട്ട്ലുക്കും
തീയതി തിരഞ്ഞെടുക്കുന്നതിൽ പുതിയ എളുപ്പമേറിയ
സംവിധാനം ഏർപ്പെടുത്തി
ട്രിപ്പ് കോഡ്, സമയം, സീറ്റ് ലഭ്യത, ബസ് തരം, നിരക്ക് എന്നിവ വേഗത്തിൽ കണ്ടെത്തുന്ന രീതിയിലേക്ക് മാറിയിട്ടുണ്ട്
ബോർഡിംഗ് പോയിൻറുകൾ, ഡ്രോപ്പിംഗ് പോയിൻറുകൾ, ഏതൊക്കെ നഗരങ്ങൾ വഴിയാണ് തുടങ്ങിയ യാത്രാ വിവരങ്ങളും റദ്ദാക്കൽ നയവും ഓപ്ഷനുകൾ ഉപയോഗിച്ച് വേഗത്തിൽ അറിയാനാകും.
ഓപ്ഷനുകൾ വളരെ വേഗത്തിൽ കണ്ടെത്താവുന്ന തരത്തിലേക്ക് മാറിയിട്ടുണ്ട്
വിശദമായ ബോർഡിംഗ് & ഡ്രോപ്പിംഗ് പോയിൻറുകൾ
ഏതൊക്കെ നഗരങ്ങൾ വഴിയാണ് എന്നതും ഉൾപ്പെടുത്തിയിട്ടുണ്ട്.
APP LINK: https://play.google.com/store/apps/details?id=com.maven.onlineksrtcswift&hl=en_IN
WEB SITE: www.onlineksrtcswift.com