e- പേയ്‌മെന്റ് സംവിധാനവുമായി  KSRTC

ഡിജിറ്റൽ പെയ്‌മെന്റുകൾ വ്യാപകമായതിനെ തുടർന്ന് യാത്രക്കാരുടെ താത്പര്യം മുൻനിർത്തി e- ടിക്കറ്റ് പേയ്‌മെന്റ് സംവിധാനവുമായി KSRTC. പ്രാരംഭ ഘട്ടത്തിൽ തിരുവനന്തപുരം ജില്ലയിലെ സ്വിഫ്റ്റ് ബസുകൾ ഉപയോഗിച്ച് ഓപ്പറേറ്റ് ചെയ്യുന്ന 90 സിറ്റി സർക്കുലർ സർവീസുകളിലും പോയിന്റ് ടു പോയിന്റ് സർവീസുകളിലുമാണ് e- പേയ്‌മെന്റ് സംവിധാനം നടപ്പാക്കുന്നത്. ചലോ പേയ്മെന്റുമായി സഹകരിച്ചാണ് KSRTC e-ടിക്കറ്റ് പേയ്‌മെന്റ് സംവിധാനം നടപ്പാക്കുന്നത്.

ആപ്പ് വഴി ബസ് റൂട്ടുകൾ, സമയം, ലൈവ് ലൊക്കേഷൻ, എത്ര സ്റ്റോപ്പുകൾ ഉണ്ട് തുടങ്ങിയ വിവരങ്ങൾ മുൻകൂട്ടി അറിയാൻ സാധിക്കും. യാത്രക്കാർക്ക് ഈ ബസുകളിൽ UPI, ഡെബിറ്റ് /ക്രെഡിറ്റ് കാർഡുകൾ, Chalo ആപ്ലിക്കേഷനിലെ ChaloPay & Wallet എന്നീ സംവിധാനങ്ങളുപയോഗിച്ചു ടിക്കറ്റ് എടുക്കാൻ സാധിക്കും. കൂടാതെ പാസുകൾ, സീസൺ ടിക്കറ്റുകൾ എന്നിവയും ആപ്പ് മുഖേന പുതുക്കാൻ സാധിക്കും. 4 മാസത്തിനകം മുഴുവൻ KSRTC സർവീസുകളിലും ഈ സംവിധാനം നടപ്പാക്കുകയാണ് ലക്ഷ്യം.