ചരക്ക് വാഹനങ്ങളുടെ നിരക്ക് നിശ്ചയിക്കുന്നതിനായി കമ്മിറ്റി രൂപികരിക്കും. ഇന്ധനത്തിന്റെയും സ്‌പെയർപാർട്‌സിന്റെയും വിലവർധനയുടെ അടിസ്ഥാനത്തിൽ ചരക്ക് വാഹനങ്ങളുടെ നിരക്ക് വർദ്ധിപ്പിക്കണമെന്ന വാഹന ഉടമകളുടെ ദീർഘനാളത്തെ ആവശ്യപ്രകാരമാണ് കമ്മറ്റി രൂപീകരിക്കുന്നത്. സംസ്ഥാനത്തെ ചരക്ക് വാഹന ഉടമകളുടെയും തൊഴിലാളി സംഘടനകളുടെയും അനുകൂല നിലപാടും കമ്മറ്റിയ് രൂപീകരിക്കാൻ കാരണമായി.
അഡീഷണൽ ട്രാൻസ്‌പോർട്ട് കമ്മീഷണർ കൺവീനറായ 8 അംഗ കമ്മിറ്റി ഈ മേഖലയിലെ വിവിധ കാര്യങ്ങൾ പഠിച്ച് റിപ്പോർട്ട് സമർപ്പിക്കും. ചരക്ക് വാഹന ഉടമകളുടെയും ഈ മേഖലയിലെ മറ്റ് സംഘടനകളുടെയും പ്രതിനിധികൾ കമ്മിറ്റിയിൽ ഉണ്ടാവും. ഏപ്രിൽ 30 ന് മുമ്പ് റിപ്പോർട്ട് സമർപ്പിക്കാൻ ആണ് നിർദ്ദേശനം നൽകിയിരിക്കുന്നത്.