KSRTC യ്ക്കായി പുതിയ പ്രീമിയം സൂപ്പർ ഫാസ്റ്റ്, ഫാസ്റ്റ് പാസഞ്ചർ ബസുകൾ ഗതാഗത വകുപ്പ് വാങ്ങി
KSRTC യ്ക്കായി പുതിയ പ്രീമിയം സൂപ്പർ ഫാസ്റ്റ്, ഫാസ്റ്റ് പാസഞ്ചർ ബസുകൾ ഗതാഗത വകുപ്പ് വാങ്ങി. ആനയറയിൽ നിന്ന് ടെക്‌നോപാർക്കിലേയ്ക്കും തിരിച്ചു ആനയറയിലേയ്ക്കും ബസ് ഓടിച്ച് പരിശോധന നടത്തി. ഓടിച്ചു നോക്കിയ ശേഷം ചില നിർദ്ദേശങ്ങൾ ബന്ധപ്പെട്ടവരെ അറിയിച്ചിട്ടുണ്ട്, ഒരു സൂപ്പർഫാസ്റ്റും ഒരു ഫാസ്റ്റ് പാസഞ്ചർ ബസുമാണ് തിരുവനന്തപുരത്ത് ഇപ്പോൾ എത്തിയിട്ടുള്ളത്. പറഞ്ഞ ചെറിയ മാറ്റങ്ങൾ വരുത്തി ജൂലായ് മാസംതന്നെ ബാക്കി ബസുകൾ കൂടി എത്തും. പുതിയ ടെക്‌നോളജിയും കൂടുതൽ സൗകര്യങ്ങളും ഒരുക്കിയാണ് ബസുകൾ എത്തുന്നത്.