2024ലെ ഓണക്കാല അവധി ദിനങ്ങളോടനുബന്ധിച്ച് കെഎസ്ആർടിസി സ്പെഷ്യൽ സർവീസുകളുടെ ഓൺലൈൻ ടിക്കറ്റ് ബുക്കിംഗ് 10.08.2024ന് ആരംഭിക്കുന്നു
2024ലെ ഓണക്കാല അവധിദിനങ്ങളോടനുബന്ധിച്ച് കെ.എസ്.ആർ.ടി.സി 09.09.2024 മുതൽ 23.09.2024 വരെ പ്രത്യേക അധിക സർവ്വീസുകൾ കേരളത്തിലെ വിവിധ കേന്ദ്രങ്ങളിൽ നിന്നും ബാംഗ്ലൂർ, മൈസൂർ, ചെന്നൈ എന്നിവിടങ്ങളിലേയ്ക്കും അവധി കഴിഞ്ഞ് തിരിച്ചു പോകുന്നതിനുമായി നിലവിലുള്ള 90 ബസ്സുകൾക്ക് പുറമെ ആദ്യഘട്ടമായി ഓരോ ദിവസവും 58 അധിക ബസ്സുകളും സർവ്വീസ് നടത്തും. ടി സർവ്വീസുകളിലേക്കുള്ള ഓൺലൈൻ ടിക്കറ്റ് റിസർവേഷൻ 10.08.2024ാം തീയതി മുതൽ ആരംഭിക്കുന്നു.
www.onlineksrtcswift.com എന്ന വെബ്സൈറ്റുകൾ വഴിയും, ENTE KSRTC NEO OPRS എന്ന മൊബൈൽ ആപ്പ് വഴിയും ടിക്കറ്റ് ബുക്ക് ചെയ്യുന്നതിന് ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
യാത്രക്കാരുടെ ആവശ്യകത പരിഗണിച്ച് സീറ്റുകൾ ബുക്കിംഗ് ആകുന്നതനുസരിച്ച് കൂടുതൽ ബസ്സുകൾ ഘട്ടം ഘട്ടമായി ക്രമീകരിക്കുന്നതാണ്. ഡിമാന്റ് അനുസരിച്ച് അധിക ബസ്സുകൾ ക്രമീകരിക്കുമ്പോൾ തിരക്കേറിയ റൂട്ടുകൾക്ക് പ്രത്യേക പ്രാധാന്യം നൽകി ആവശ്യാനുസരണം അഡീഷണൽ സർവിസുകൾ അയക്കണമെന്നും കൂടാതെ നിലവിൽ ഓപ്പറേറ്റ് ചെയ്ത് വരുന്ന ഷെഡ്യൂൾഡ് സ്കാനിയ, വോൾവോ, സ്വിഫ്റ്റ് എസി, നോൺ എ.സി, ഡിലക്സ് ബസ്സുകൾ കൃത്യമായി സർവ്വീസ് നടത്തുവാനും നടപടി സ്വീകരിച്ചിട്ടുണ്ട്. കൂടാതെ ബത്തേരി, മൈസൂർ, ബാഗ്ലൂർ , സേലം, പാലക്കാട് എന്നീ കേന്ദ്രങ്ങളിൽ അധികമായി സപ്പോർട്ട് സർവീസിനായി ബസ്സുകളും ക്രൂവും ക്രമീകരിച്ചിട്ടണ്ട്
ബാംഗ്ലൂർ ചെന്നൈ എന്നിവിടങ്ങളിൽ നിന്നുള്ള അധിക സർവ്വീസുകൾ
10.09.2024 മുതൽ 23.09.2024 വരെ
1. 19.45 ബാംഗ്ലൂർ – കോഴിക്കോട് (SF) – കുട്ട, മാനന്തവാടി വഴി
2. 20.15 ബാംഗ്ലൂർ – കോഴിക്കോട് (SF) – കുട്ട, മാനന്തവാടി വഴി
3. 20.50 ബാംഗ്ലൂർ – കോഴിക്കോട് (SF) – കുട്ട, മാനന്തവാടി വഴി
4. 21.15 ബാംഗ്ലൂർ – കോഴിക്കോട് (SF) – കുട്ട, മാനന്തവാടി വഴി
5. 21.45 ബാംഗ്ലൂർ – കോഴിക്കോട് (SF) – കുട്ട, മാനന്തവാടി വഴി
6. 22.15 ബാംഗ്ലൂർ – കോഴിക്കോട് (SF) – കുട്ട, മാനന്തവാടി വഴി
7. 22.50 ബാംഗ്ലൂർ – കോഴിക്കോട് (SF) – മൈസൂർ, സുൽത്താൻബത്തേരി വഴി
8. 23.15 ബാംഗ്ലൂർ – കോഴിക്കോട് (SF) – കുട്ട, മാനന്തവാടി വഴി
9. 20.45 ബാംഗ്ലൂർ – മലപ്പുറം (S/F) – മൈസൂർ, കുട്ട വഴി(alternative days)10. 20.45 ബാംഗ്ലൂർ – മലപ്പുറം (S/Dlx.) – മൈസൂർ, കുട്ട വഴി(alternative days)
11. 19.15 ബാംഗ്ലൂർ – തൃശ്ശൂർ (S/Exp.) – കോയമ്പത്തൂർ, പാലക്കാട് വഴി
12. 21.15 ബാംഗ്ലൂർ – തൃശ്ശൂർ (S/Exp.) – കോയമ്പത്തൂർ, പാലക്കാട് വഴി
13. 22.15 ബാംഗ്ലൂർ – തൃശ്ശൂർ (SF) – കോയമ്പത്തൂർ, പാലക്കാട് വഴി
14. 17.30 ബാംഗ്ലൂർ – എറണാകുളം (S/Dlx.) – കോയമ്പത്തൂർ, പാലക്കാട് വഴി
15. 18.30 ബാംഗ്ലൂർ – എറണാകുളം (S/Dlx.) – കോയമ്പത്തൂർ, പാലക്കാട് വഴി
16. 19.30 ബാംഗ്ലൂർ – എറണാകുളം (S/Dlx.) – കോയമ്പത്തൂർ, പാലക്കാട് വഴി
17. 19.45 ബാംഗ്ലൂർ – എറണാകുളം (S/Dlx.) – കോയമ്പത്തൂർ, പാലക്കാട് വഴി
18. 20.30 ബാംഗ്ലൂർ – എറണാകുളം (S/Dlx.) – കോയമ്പത്തൂർ, പാലക്കാട് വഴി
19. 17.00 ബാംഗ്ലൂർ – അടൂർ (S/Dlx.) – കോയമ്പത്തൂർ, പാലക്കാട് വഴി
20. 17.30 ബാംഗ്ലൂർ – കൊല്ലം (S/Exp.) – കോയമ്പത്തൂർ, പാലക്കാട് വഴി
21. 18.10 ബാംഗ്ലൂർ – കോട്ടയം (S/Dlx.) – കോയമ്പത്തൂർ, പാലക്കാട് വഴി 22. 19.10 ബാംഗ്ലൂർ – കോട്ടയം (S/Exp.) – കോയമ്പത്തൂർ, പാലക്കാട് വഴി 23. 20.30 ബാംഗ്ലൂർ – കണ്ണൂർ (SF) – ഇരിട്ടി, മട്ടന്നൂർ വഴി
24. 21.45 ബാംഗ്ലൂർ – കണ്ണൂർ (SF) – ഇരിട്ടി, മട്ടന്നൂർ വഴി
25. 22.45 ബാംഗ്ലൂർ – കണ്ണൂർ (SF) – ഇരിട്ടി, കൂട്ടുപുഴ വഴി
26. 22.15 ബാംഗ്ലൂർ – പയ്യന്നൂർ (S/Exp.) – ചെറുപുഴ വഴി
27. 19.30 ബാംഗ്ലൂർ – തിരുവനന്തപുരം (S/Dlx.) – നാഗർകോവിൽ വഴി
28. 18.30 ചെന്നൈ – തിരുവനന്തപുരം (S/Dlx.) – നാഗർകോവിൽ വഴി
29. 19.30 ചെന്നൈ – എറണാകുളം (S/Dlx.) – സേലം, കോയമ്പത്തൂർ വഴി
………………………………………………………..
കേരളത്തിൽ നിന്നുള്ള അധിക സർവ്വീസുകൾ !!!
09.09.2024 മുതൽ 22.09.2024 വരെ
1. 20.15 കോഴിക്കോട് – ബാംഗ്ലൂർ (SF) – മാനന്തവാടി, കുട്ട വഴി
2. 20.45 കോഴിക്കോട് – ബാംഗ്ലൂർ (SF) – മാനന്തവാടി, കുട്ട വഴി
3. 21.15 കോഴിക്കോട് – ബാംഗ്ലൂർ (SF) – മാനന്തവാടി, കുട്ട വഴി
4. 21.45 കോഴിക്കോട് – ബാംഗ്ലൂർ (SF) – മാനന്തവാടി, കുട്ട വഴി
5. 22.15 കോഴിക്കോട് – ബാംഗ്ലൂർ (SF) – മാനന്തവാടി, കുട്ട വഴി
6. 22.30 കോഴിക്കോട് – ബാംഗ്ലൂർ (SF) – മാനന്തവാടി, കുട്ട വഴി
7. 22.50 കോഴിക്കോട് – ബാംഗ്ലൂർ (SF) – മാനന്തവാടി, കുട്ട വഴി
8. 23.15 കോഴിക്കോട് – ബാംഗ്ലൂർ (SF) – മാനന്തവാടി, കുട്ട വഴി
9. 20.00 മലപ്പുറം – ബാംഗ്ലൂർ (S/F) – മാനന്തവാടി, കുട്ട വഴി(alternative days)10. 20.00 മലപ്പുറം – ബാംഗ്ലൂർ (S/Dlx.) – മാനന്തവാടി, കുട്ട വഴി (alternative days)
11. 19.45 തൃശ്ശൂർ – ബാംഗ്ലൂർ (S/Exp.)- കോയമ്പത്തൂർ, സേലം വഴി
12. 21.15 തൃശ്ശൂർ – ബാംഗ്ലൂർ (S/Exp.) – കോയമ്പത്തൂർ, സേലം വഴി
13. 22.15 തൃശ്ശൂർ – ബാംഗ്ലൂർ (SF) – കോയമ്പത്തൂർ, സേലം വഴി
14. 17.30 എറണാകുളം – ബാംഗ്ലൂർ (S/Dlx.) – കോയമ്പത്തൂർ, സേലം വഴി
15. 18.30 എറണാകുളം – ബാംഗ്ലൂർ (S/Dlx.) – കോയമ്പത്തൂർ, സേലം വഴി
16. 19.00 എറണാകുളം – ബാംഗ്ലൂർ (S/Dlx.) – കോയമ്പത്തൂർ, സേലം വഴി
17. 19.30 എറണാകുളം – ബാംഗ്ലൂർ (S/Dlx.) – കോയമ്പത്തൂർ, സേലം വഴി
18. 20.15 എറണാകുളം – ബാംഗ്ലൂർ (S/Dlx.) – കോയമ്പത്തൂർ, സേലം വഴി
19. 17.30 അടൂർ – ബാംഗ്ലൂർ (S/Dlx.) – കോയമ്പത്തൂർ, സേലം വഴി
20. 18.00 കൊല്ലം – ബാംഗ്ലൂർ (S/ Exp.) – കോയമ്പത്തൂർ, സേലം വഴി
21. 18.10 കോട്ടയം – ബാംഗ്ലൂർ (S/Dlx.) – കോയമ്പത്തൂർ, സേലം വഴി
22. 19.10 കോട്ടയം – ബാംഗ്ലൂർ (S/Dlx.) – കോയമ്പത്തൂർ, സേലം വഴി
23. 20.10 കണ്ണൂർ – ബാംഗ്ലൂർ (SF) – മട്ടന്നൂർ, ഇരിട്ടി വഴി
24. 21.40 കണ്ണൂർ – ബാംഗ്ലൂർ (SF) – ഇരിട്ടി, കൂട്ടുപുഴ വഴി
25. 22.10 കണ്ണൂർ – ബാംഗ്ലൂർ (SF) – ഇരിട്ടി, കൂട്ടുപുഴ വഴി
26. 17.30 പയ്യന്നൂർ – ബാംഗ്ലൂർ (S/Exp.) – ചെറുപുഴ വഴി
27. 18.00 തിരുവനന്തപുരം-ബാംഗ്ലൂർ (S/Dlx.) – നാഗർകോവിൽ, മധുര വഴി
28. 18.30 തിരുവനന്തപുരം – ചെന്നൈ (S/Dlx.) – നാഗർകോവിൽ വഴി
29. 19.30 എറണാകുളം – ചെന്നൈ (S/Dlx.) – കോയമ്പത്തൂർ, സേലം വഴി
യാത്രക്കാരുടെ തിരക്കും ആവശ്യകതയും മനസിലാക്കിയാകും ഈ അധിക സർവ്വീസുകൾ നടത്തുക. ഇതിനായി യൂണിറ്റ് ഓഫീസർമാർ ഓൺലൈൻ റിസർവേഷൻ ട്രെന്റ്, മറ്റ് സംസ്ഥാന RTCകൾ, ട്രാഫിക് ഡിമാൻറ്, മുൻവർഷത്തെ വിവരങ്ങൾ എന്നിവയും സമയാസമയം ബാംഗ്ലൂർ സർവീസ് ഇൻ ചാർജുകൾ, ഓപ്പറേഷൻ കൺട്രോൾ റൂം എന്നിവയുമായി ബന്ധപ്പെട്ടാകും സർവ്വീസ് ക്രമീകരിക്കുക.
യാത്രക്കാരുടെ തിരക്കില്ലാത്ത സമയങ്ങളിലെ സർവ്വീസുകൾക്കും ട്രിപ്പുകൾക്കും നിരക്കിൽ ഡിസ്കൌണ്ടുകൾ അനുവദിക്കുകയും ചെയ്തിട്ടുണ്ട്.
ദീർഘദൂര യാത്രക്കാരുടെ സൌകര്യാർത്ഥം ലോക്കൽ കട്ട് ടിക്കറ്റ് റിസർവേഷൻ ഒഴിവാക്കുവാൻ ഈ സർവീസുകൾക്കെല്ലാം ഓൺലൈൻ റിസർവേഷൻ സൌകര്യവും ഒരു വശത്തേക്ക് മാത്രം ട്രാഫിക് ഡിമാന്റ് ആയതിനാൽ അനുവദനീയമായ ഫ്ളെക്സി നിരക്കിലും ആയിരിക്കും സർവിസുകൾ ഓപ്പറേറ്റ് ചെയ്യുക. ഈ സർവീസുകൾ അനധികൃത പാരലൽ സർവിസുകൾ നടത്തുന്ന ടിക്കറ്റ് നിരക്കിലെ കൊള്ളയടി അവസാനിപ്പിക്കുന്നതിനും KSRTCക്ക് നഷ്ടമില്ലാതെ നടത്തുന്നതിനും കഴിയുന്ന വിധം ആണ് നിശ്ചയിച്ചിട്ടുള്ളത്.
………………………………………………………..
കൂടുതൽ വിവരങ്ങൾക്ക് …..
ente ksrtc neo oprs
Website. www.online.keralartc.com
www.onlineksrtcswift.com
24×7 control room- 94470 71021, 0471 2463799