Meppadi - Mundakkai - Churalmala Landslides, Floods, Traffic Blockage - KSRTC Starts Actions with Govt and Affected People

മേപ്പാടി – മുണ്ടക്കൈ – ചൂരൽമല ഉരുൾപ്പൊട്ടൽ, വെള്ളപ്പൊക്കം, ഗതാഗത തടസ്സം – KSRTC സർക്കാരിനും ദുരിത ബാധിതരായ ജനങ്ങൾക്കുമൊപ്പം പ്രവർത്തനമാരംഭിച്ചു

ബഹു ഗതാഗത വകുപ്പ് മന്ത്രിയുടെ നിർദ്ദേശപ്രകാരം സുരക്ഷാ പ്രവർത്തനങ്ങൾക്കായി KSRTC സർവ്വ സഞ്ജമായി. കെഎസ്ആർടിസി ബസ്സുകളും വാനും ജീവനക്കാരും ജില്ലാ ഭരണകൂടത്തിൻ്റെയും പോലീസിൻ്റെയും നിർദ്ദേശങ്ങൾക്ക് അനുസൃതമായി സുരക്ഷാ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ കർമ്മനിരതരായിട്ടുണ്ട്.

നിർദ്ദേശങ്ങൾക്ക് അനുസൃതമായി സുരക്ഷാ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ KSRTC ബസ്സുകളും ജീവനക്കാരുടെ സേവനവും വിട്ടുനൽകിയിട്ടുണ്ട്. ദുരിത ബാധിതരെ ഒഴിപ്പിച്ച് സുരക്ഷിത കേന്ദ്രങ്ങളിൽ എത്തിക്കുന്നതിനും രക്ഷാ പ്രവർത്തനങ്ങൾക്കും എല്ലാ സഹകരണവും ഉറപ്പാക്കിയിട്ടുണ്ട്.

ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഉള്ള ബസ്സുകൾ യാത്രക്കാർക്ക് വേണ്ട സൗകര്യങ്ങൾ ഒരുക്കിയ ശേഷം സുരക്ഷാ പ്രവർത്തനങ്ങളിൽ ഏർപ്പെടും.

യാത്രക്കാർക്കും ജനങ്ങൾക്കും ലക്ഷ്യത്തിൽ എത്തുവാനായി ലഭ്യമായ സുരക്ഷിത റൂട്ടുകൾ കണ്ടെത്തി ബസ്സുകൾ ഡിവിയേറ്റ് ചെയ്ത് സുരക്ഷിതമായ യാത്ര ഒരുക്കി വരുന്നു.

ഗതാഗത തടസ്സം ഉണ്ടാകുന്ന റൂട്ടുകളിൽ തൊട്ടടുത്ത യൂണിറ്റുകളിൽ നിന്നുകൂടി ബസുകൾ എത്തിച്ച് സുരക്ഷിതമെങ്കിൽ മറുവശത്തെ ബസിൽ നിന്നും പരസ്പരം യാത്രക്കാരെ ഒഴിപ്പിക്കുവാൻ പോലീസ് നിർദ്ദേശം കൂടി പരിഗണിച്ച് നടപടികൾ സ്വീകരിച്ചുവരുന്നു.

ഒരു കാരണവശാലും ടയറിന് മൂന്നിലൊന്ന് ഭാഗം ഉയരത്തിൽ ഉള്ള വെള്ളക്കെട്ടിലും ഒഴുക്കു വെള്ളത്തിലും ബസ് ഇറക്കരുത് എന്നും യാത്രക്കാർക്കും ജീവനക്കാർക്കും സുരക്ഷ ഉറപ്പാക്കി ബസ് ഓടിക്കുവാനും ജീവനക്കാർക്കും യൂണിറ്റുകൾക്കും നിർദ്ദേശം നൽകിയിട്ടുണ്ട്.

ദുരിതാശ്വാസ പ്രവർത്തകർക്കും പോലീസിനും മറ്റും എത്തിച്ചേരുന്നതിനും സാമഗ്രികൾ എത്തിക്കുവാനും റോഡ് ബ്ലോക്ക് ഒഴിവാക്കുവാനും വേണ്ട സഹായങ്ങളും ബസ്സും ലഭ്യമായ യന്ത്ര സാമഗ്രികളും ഉപയോഗിക്കുവാനും രക്ഷാപ്രവർത്തനങ്ങളിൽ ആവശ്യാനുസരണം പങ്കാളികൾ ആകുന്നതിനും KSRTC നടപടികൾ സ്വീകരിച്ച് കഴിഞ്ഞു.

പൊതു ജനങ്ങളെയും യാത്രക്കാരെയും ഒഴിപ്പിക്കുന്നതിനോ തിരികെ എത്തിക്കുന്നതിനോ റസ്ക്യു സർവിസിന് ബസ്, ഉപകരണങ്ങൾ എന്നിവ ജില്ലാഭരണകൂടം / പോലീസ് ആവശ്യപ്പെട്ടാൽ സുരക്ഷ ഉറപ്പാക്കി എത്രയും വേഗം നൽകി സുരക്ഷാ പ്രവർത്തനങ്ങൾ / ദുരിതാശ്വാസപ്രവർത്തനങ്ങൾ എന്നിവയുടെ വേഗം വർദ്ധിപ്പിക്കുവാനും KSRTC എല്ലാ അവശ്യ സേവന സർവീസുകളും സുരക്ഷിതമായി സജ്ജമാക്കിയും പകരം വഴികൾ പരിശോധിച്ച് യാത്രാ സൗകര്യം ലഭ്യമാക്കി ബസ്സുകൾ കഴിയുന്നത്ര അയക്കുന്നതിനും ക്രമീകരണം ഏർപ്പെടുത്തിയിട്ടുണ്ട്.

കനത്ത മഴയെത്തുടർന്ന് വള്ളത്തോൾ നഗറിനും വടക്കാഞ്ചേരിക്കും ഇടയിൽ ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടിരിക്കുന്ന സാഹചര്യത്തിൽ
കെഎസ് ആർ ടി സി കണക്ഷൻ സർവ്വീസുകളും റെയിൽവേ ആവശ്യപ്പെടുന്ന അധിക സർവീസുകളും നടത്തുന്നതിനുള്ള ക്രമീകരണങ്ങളും ചെയ്തിട്ടുണ്ട്.