Roads safer now; AI cameras from April 20

ട്രാഫിക് നിയമലംഘനം കണ്ടെത്തുന്നതിന് മോട്ടോർ വാഹന വകുപ്പ് ദേശീയ, സംസ്ഥാന പാതകളിലും മറ്റും സ്ഥാപിച്ച 726 ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) ക്യാമറകൾ ഏപ്രിൽ 20 മുതൽ പ്രവർത്തിക്കും. 675 ക്യാമറകൾ ഹെൽമറ്റ്, സീറ്റ് ബെൽറ്റ് എന്നിവ ധരിക്കാതെയുള്ള യാത്ര, അപകടം ഉണ്ടാക്കിയ ശേഷം നിർത്താതെ പോകുന്ന വാഹനങ്ങൾ എന്നിവർ കണ്ടെത്തുന്നതിനാണ്. അനധികൃത പാർക്കിങ് പിടികൂടുന്നതിന് 25 ക്യാമറകളും അമിത വേഗം കണ്ടുപിടിക്കുന്നതിന് 4 ഫിക്സഡ് ക്യാമറകളും വാഹനങ്ങളിൽ ഘടിപ്പിച്ച 4 ക്യാമറകളും റെഡ് ലൈറ്റ് അവഗണിച്ചു പോകുന്നവരെ പിടികൂടാൻ 18 ക്യാമറകളും ഉണ്ടാകും. റോഡുകളിലെ മഞ്ഞ വര മറികടക്കുക, വളവുകളിൽ വരകളുടെ അതിർത്തി കടന്ന് ഓവർടേക്ക് ചെയ്യുക തുടങ്ങിയവയ്ക്കും പിഴയീടാക്കും.

ക്യാമറകൾ വഴി കണ്ടെത്തുന്ന ട്രാഫിക് നിയമലംഘനത്തിന്റെ വിവരം വാഹന ഉടമയുടെ മൊബൈൽ ഫോണിലേക്ക് മെസേജ് ആയി ലഭ്യമാകും. അനധികൃത പാർക്കിങ്ങിന് ₹ 250, ഹെൽമറ്റ്, സീറ്റ് ബെൽറ്റ് എന്നിവ ധരിക്കാതിരുന്നാൽ ₹ 500, അമിതവേഗത്തിന് ₹ 1,500, മൊബൈൽ ഫോൺ ഉപയോഗിച്ചാൽ ₹ 2,000 എന്നിങ്ങനെയാണ് പിഴത്തുക.

റോഡപകടം കുറയ്ക്കാൻ ആവിഷ്കരിച്ച സേഫ് കേരളയുടെ ഭാഗമായി കേരള റോഡ് സേഫ്റ്റി അതോറിറ്റിയുടെ ₹ 232.25 കോടി ചെലവഴിച്ചു കെൽട്രോൺ വഴിയാണ് പദ്ധതി നടപ്പാക്കുന്നത്.

 

Roads safer now; AI cameras from April 20