കെ എസ് ആർ ടി സി ബസ് സ്റ്റാൻഡിൽ നിന്നും ഗുരുവായൂർ ക്ഷേത്ര പരിസരത്തേക്ക് പുതിയ റോഡ് നിർമ്മിക്കുന്നതിന് കെ എസ് ആർ ടി സിയുടെ മൂന്നര സെന്റ് സ്ഥലം ഗുരുവായൂർ നഗരസഭക്ക് വിട്ടുനൽകി. ബസ്റ്റാന്റിന്റെ അതിർത്തിയിൽ നിന്ന് പുതിയ റോഡ് യാഥാർത്ഥ്യമാകുന്നതോടെ തീർത്ഥാടകർക്ക് മെച്ചപ്പെട്ട യാത്രാസൗകര്യം ഏർപ്പെടുത്താൻ കഴിയും.
ജനങ്ങൾക്ക് മെച്ചപ്പെട്ട പൊതുഗതാഗത സംവിധാനം ഒരുക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം. ഗ്രാമവണ്ടി പദ്ധതി വിജയകരമായി മുന്നോട്ട് പോകുകയാണ്. യാത്ര ഫ്യൂവൽസ് ഔട്ട്ലെറ്റുകൾ വഴി ഗുണമേന്മയുള്ള ഇന്ധനം ജനങ്ങൾക്ക് എത്തിക്കും. ഇന്ധനവിലയുടെ പ്രതിസന്ധി വർദ്ധിക്കുന്ന സാഹചര്യത്തിൽ ഫ്യൂവൽസ് ഔട്ട്ലെറ്റുകൾ ജനങ്ങൾക്ക് ഉപകാരപ്രദമാകും.