ഗതാഗത വകുപ്പ് സംഘടിപ്പിച്ച വാഹനീയം ജില്ലാതല പരാതി പരിഹാര അദാലത്തിൽ 128 പരാതികൾ തീർപ്പാക്കി. ആകെ 180 പരാതികളാണ് പരിഗണിച്ചത്. വാഹന നികുതി കുടിശ്ശിക സംബന്ധിച്ച അപേക്ഷകളാണ് അദാലത്തിൽ കൂടുതലായി ലഭിച്ചത്. ഇത്തരം പരാതികളിൽ ഇൻസ്റ്റാൾമെന്റ് അനുവദിക്കാനാണ് തീരുമാനമായത്. ഇത് സർക്കാർ ഉത്തരവായി ലഭിക്കണം.
ഡ്രൈവിംഗ് ലൈസൻസ്, മുനിസിപ്പൽ പെർമിറ്റ് ,രജിസ്ട്രേഷൻ തുടങ്ങിയവ സംബന്ധിച്ച പരാതികളും അദാലത്തിൽ ലഭിച്ചു.