സംസ്ഥാനത്തെ കോണ്‍ട്രാക്ട് ക്യാരിയേജുകളുടെ ഈ സാമ്പത്തിക വര്‍ഷത്തിലെ മൂന്നാം ക്വാര്‍ട്ടറിലെ നികുതി പിഴ കൂടാതെ അടയ്ക്കുന്നതിനുള്ള കാലാവധി നവംബർ 15 വരെ നീട്ടി . ഇന്ധനവില വര്‍ദ്ധന മൂലം കോണ്‍ട്രാക്ട് ക്യാരിയേജ് മേഖല നേരിടുന്ന പ്രയാസം പരിഗണിച്ചാണ് തീയതി നീട്ടി നല്‍കിയത് . നിലവിൽ ഒക്ടോബർ 14 ന് ആയിരുന്നു രണ്ടാം ക്വാര്‍ട്ടറിലെ നികുതി പിഴ കൂടാതെ അടയ്ക്കേണ്ട തീയതി.