കോവിഡ് കാലഘട്ടത്തിലെ പ്രവര്‍ത്തന മാന്ദ്യത്തില്‍നിന്ന് ടൂറിസം മേഖല ഉണരുകയാണ്. അതോടൊപ്പം ഗതാഗത മേഖലയും. ടൂറിസം രംഗത്തെ പുതിയ സംരംഭമായ ‘കാരവന്’ ടൂറിസത്തെക്കുറിച്ച് എറണാകുളത്ത് ബോള്‍ഗാട്ടി പാലസില്‍ നടന്ന ശില്പശാല ഉദ്ഘാടനം ചെയ്തു. കാരവന് ടൂറിസം പുതിയൊരു ആശയമാണ്. പകല്‍ സമയത്ത് സഞ്ചരിക്കുവാനും രാത്രിയില്‍ താമസിക്കുവാനും കഴിയുന്ന കാരവനിലൂടെ വിനോദസഞ്ചാരികള്‍ക്ക് പുതിയൊരു യാത്രാനുഭവം ലഭിക്കും. ടൂറിസം വകുപ്പും ഗതാഗത വകുപ്പും സംയുക്തമായി മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് വേണ്ടിയാണ് ശില്പശാല സംഘടിപ്പിക്കുന്നത്.
ടൂറിസം-പൊതുമരാമത്ത് മന്ത്രി അഡ്വ. പി എ മുഹമ്മദ് റിയാസ് അധ്യക്ഷനായിരുന്നു. കെ എന്‍ ഉണ്ണികൃഷ്ണന് എംഎല്‍എ, ഹൈബി ഈഡന് എംപി, ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ എം ആര് അജിത് കുമാര്‍ ഐപിഎസ്, ടൂറിസം ഡയറക്ടര്‍ വി ആര് കൃഷ്ണ തെജ ഐഎഎസ്, ജനപ്രതിനിധികള്‍ ടൂറിസം, ഗതാഗതം എന്നീ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.