45 ശതമാനം അംഗപരിമിതിയുള്ളവർക്കും സൗജന്യ നിരക്കിൽ ബസ് യാത്ര
45 ശതമാനം വരെ അംഗപരിമിതിയുള്ളവർക്കും ബസുകളിൽ ഇനി മുതൽ യാത്രാ പാസ്സ് അനുവദിക്കും. ഇതുവരെ 50 ശതമാനം അംഗപരിമിയുള്ളവർക്കായിരുന്നു പാസ് അനുവദിച്ചിരുന്നത്. 45 % വരെ അംഗപരിമിതിയുള്ളവർക്ക് 70 % യാത്ര ഇളവാണ് ലഭിക്കുക. കണ്ണൂർ ജില്ലയിൽ സംഘടിപ്പിച്ച വാഹനീയം അദാലത്തിൽ ആണ് തീരുമാനം പ്രഖ്യാപിച്ചത്.