സംസ്ഥാനത്തെ ഹെവി വാഹനങ്ങളിൽ ഡ്രൈവർമാർക്കും ക്യാബിൻ യാത്രക്കാർക്കും സീറ്റ് ബെൽറ്റ് ധരിക്കുവാനുള്ള  സമയപരിധി ഒക്ടോബർ 30  വരെ നീട്ടി. നവംബര്‍ 1 മുതല്‍ സ്വകാര്യ ബസുകളിലും കെഎസ്ആര്‍ടിസി ബസുകളിലും ഇത് നിര്‍ബന്ധമാക്കും. സെപ്റ്റംബര്‍ 1 മുതല്‍ സീറ്റ് ബെല്‍റ്റ് കര്‍ശനമാക്കുമെന്ന് മുന്‍പ് തീരുമാനിച്ചിരുന്നു. എന്നാല്‍ റോഡ് സുരക്ഷ സംബന്ധിച്ച് ചേര്‍ന്ന ഉന്നത തല അവലോകന യോഗത്തിലാണ് തീയതികളില്‍ മാറ്റം വരുത്തുവാന്‍ ധാരണയായത്.