സ്റ്റേജ് ക്യാരിയേജുകളുടെ നികുതി ജൂണ്‍ 30 വരെ നീട്ടി
സ്റ്റേജ് ക്യാരിയേജുകളുടെ ഈ സാമ്പത്തിക വര്‍ഷത്തിലെ ആദ്യ ക്വാര്‍ട്ടറിലെ നികുതി പിഴ കൂടാതെ അടയ്ക്കുന്നതിനുള്ള കാലാവധി ജൂണ്‍ 30 വരെ നീട്ടി. ഇന്ധനവില വര്‍ദ്ധനവും കോവിഡ് വ്യാപനവും മൂലം വാഹന ഉടമകൾ നേരിടുന്ന പ്രതിസന്ധി പരിഗണിച്ചാണ് തീയതി നീട്ടിയത്. മെയ് 15-നായിരുന്നു നികുതി പിഴ കൂടാതെ അടയ്ക്കേണ്ട തീയതി. കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ അവസാന ക്വാർട്ടറിലെ നികുതി അടക്കേണ്ട തീയതി ജൂൺ 30 വരെ ദീർഘിപ്പിച്ചിരുന്നു.