KSRTC to rent space for movie shooting

സിനിമ ഷൂട്ടിംങ്ങിന് സ്ഥലം വാടകയ്ക്ക് നൽകാൻ കെഎസ്ആർടിസി

സംസ്ഥാനത്ത് കെഎസ്ആർടിസിയുടെ ടിക്കറ്റേതര വരുമാനം വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി പുതിയ പദ്ധതി. കെഎസ്ആർടിസി-യുടെ ഉടമസ്ഥതയിലുള്ളതും എന്നാൽ കോർപ്പറേഷന്റെ ദൈനംദിന പ്രവർത്തനങ്ങളെയും പൊതുജനങ്ങളെയും ബാധിക്കാത്ത സ്ഥലങ്ങൾ സിനിമ ഷൂട്ടിംഗ് സെറ്റ് നിർമ്മിക്കുവാൻ ദിവസവാടക അടിസ്ഥാനത്തിൽ നൽകുവാനാണ് തീരുമാനം.

കേരളത്തിലെ എല്ലാ പ്രധാന നഗരങ്ങളിലും സ്വന്തമായി ഭൂമിയുള്ള കെഎസ്ആർടിസിക്ക്, വിവിധ സ്ഥലങ്ങളിൽ സിനിമാ സെറ്റുകൾക്ക് സ്ഥല സൗകര്യമൊരുക്കാനാകും. പദ്ധതിയുടെ ആദ്യഘട്ടത്തിൽ നിലവിൽ ഈഞ്ചക്കൽ, പാറശ്ശാല, റീജ്യണൽ വർക്ക്‌ഷോപ്പ് മാവേലിക്കര, മൂന്നാർ, തേവര, വടക്കാഞ്ചേരി, കൊടുങ്ങല്ലൂർ, പൊന്നാനി, റീജ്യണൽ വർക്ക്‌ഷോപ്പ് എടപ്പാൾ, സുൽത്താൻ ബത്തേരി എന്നിവിടങ്ങളിൽ ഷൂട്ടിംഗ് ആവശ്യത്തിനായി സൗകര്യം ലഭ്യമാണ്. KSRTC-യുടെ നിത്യ സേവനങ്ങൾക്കോ പൊതു ഗതാഗത സേവനങ്ങളിലോ തടസ്സവും ഉണ്ടാകാതെയാകും പദ്ധതി നടപ്പിലാക്കുക.

സിനിമാ കമ്പനികൾക്കും മറ്റ് ഷൂട്ടിംഗ് ആവശ്യക്കാർക്കും KSRTC-യുടെ ഈ സേവനം പ്രയോജനപ്പെടുത്താം. ദിവസ വാടക നിരക്ക് സംബന്ധിച്ച വിവരങ്ങൾ വിവരങ്ങൾക്ക് KSRTC യുമായി ബന്ധപ്പെടാവുന്നതാണ്.
ഫോൺ: 0471 2471011 (Ext-232), +91 94959 03813, +91 9995707131