2024 ആഗസ്റ്റ് മാസത്തിൽ 42,180 കെ.എസ്.ആർ.ടി.സി. പെൻഷൻ (വിരമിച്ച ജീവനക്കാർക്ക്) വിതരണം ചെയ്യാനുള്ള 69,78,23,086/ രൂപയുടെ ജില്ലാ അടിസ്ഥാനത്തിലുള്ള ലിസ്റ്റും പെൻഷൻ ജീവനക്കാരുടെ സൊസൈറ്റി ലിസ്റ്റും ഉള്ളടക്കം ചെയ്ത് രജിസ്ട്രാർ, കോ.ഓപ്പറേറ്റീവ് സൊസൈറ്റീസിന് കൈമാറിയിട്ടുണ്ട്. സർക്കാർ ഫണ്ട് അനുവദിച്ചതനുസരിച്ച് 04.09.2024÷ന് ആഗസ്റ്റ് മാസത്തെ പെൻഷൻ വിതരണം ആരംഭിച്ചു. ആഗസ്റ്റ് മാസത്തെ പെൻഷൻ വിതരണത്തിന് കൺസോർഷ്യം രൂപീകരിച്ച് രജിസ്ട്രാർ ഉത്തരവ് പുറപ്പെടുവിച്ചതിനെതുടർന്ന് കൺസോർഷ്യത്തിൽ നിക്ഷേപമായി വന്ന തുക വിനിയോഗിച്ച് 05.09.2024 വൈകിട്ട് 4 മണി വരെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശ്ശൂർ, വയനാട്, കാസർഗോഡ് എന്നീ ജില്ലകളിലെ പെൻഷൻ വിതരണത്തിന് ആവശ്യമായ തുക ബന്ധപ്പെട്ട സംഘങ്ങൾക്ക് ട്രാൻസ്ഫർ ചെയ്തു നൽകിയിട്ടുണ്ട്. കൺസോർഷ്യത്തിലേക്കുള്ള നിക്ഷേപം വരുന്ന മുറയ്ക്ക് മറ്റു ജില്ലകളിലേക്കുള്ള പെൻഷൻ തുകയും ഉടൻ വിതരണം ചെയ്യുന്നതാണ്.