KSRTC can be approached to deliver supplies to Wayanad natural calamity victims

വയനാട് പ്രകൃതിദുരന്തം’ദുരിതബാധിതർക്കുള്ള സാധനസാമഗ്രികൾ എത്തിക്കുവാൻ കെഎസ്ആർടിസിയെ സമീപിക്കാം

ദുരിതാശ്വാസ സാമഗ്രികൾ എത്തിക്കുന്ന പ്രവർത്തനങ്ങൾ കെഎസ്ആർടിസി ഊർജ്ജിതമാക്കിയിട്ടുണ്ട്. കേരളം കണ്ട ഏറ്റവും വലിയ പ്രകൃതി ദുരന്തത്തെ അതിജീവിക്കുന്നതിന് നാം ഒറ്റക്കെട്ടായി മുന്നേറുകയാണ്. ദുരിതബാധിതർക്കുള്ള സഹായം അറിയിച്ചുകൊണ്ട് ധാരാളം പേർ മുന്നോട്ടുവന്നിട്ടുണ്ട്.ദുരിതബാധിതർക്കുള്ള സാധന സാമഗ്രികൾ നേരിട്ട് എത്തിക്കുന്നതിനുള്ള ബുദ്ധിമുട്ട് ഒഴിവാക്കുന്നതിനും ദുരന്തമുഖത്തെ തിരക്ക് ഒഴിവാക്കുന്നതിനും ഏവരും സ്വരൂപിക്കുന്ന ദുരിതബാധിതർക്കുള്ള സാധനസാമഗ്രികൾ എത്തിച്ചു നൽകുന്നതിന് കെഎസ്ആർടിസി സജ്ജമാണ്.

വയനാട് ജില്ലയിലെ പ്രകൃതി ദുരന്തവുമായി ബന്ധപ്പെട്ട് ദുരിതബാധിതർക്ക് ആവശ്യമായ സാധനസാമഗ്രികൾ ദുരന്തമുഖത്ത് എത്തിക്കുന്നതിനായി കെഎസ്ആർടിസി ആവശ്യമായ ക്രമീകരണങ്ങൾ നടത്തിയിട്ടുണ്ട്. അതാത് ജില്ലാ ഭരണകൂടം സ്വരൂപിച്ചതും അനുവദിച്ചതുമായ വസ്തു വകകൾ KSRTC ബസ് സ്റ്റേഷനുകളിൽ എത്തിച്ചാൽ ആയത് സ്വീകരിച്ച് വടക്കൻ മേഖലയിലേയ്ക്ക് സർവ്വീസ് പോകുന്ന KSRTC വാഹനങ്ങളിൽ ബന്ധപ്പെട്ട സ്ഥലങ്ങളിൽ എത്തിച്ച് ജില്ലാ ഭരണകൂടം ഏർപ്പെടുത്തി ആരംഭിച്ചിട്ടുള്ള കൺട്രോൾ റൂമിൽ അറിയിച്ച് യഥാസമയം കൈമാറാനും വേണ്ടുന്ന നടപടി സ്വീകരിച്ചിട്ടുണ്ട്.