ഗതാഗത വകുപ്പിന് കീഴിലുള്ള സ്വാശ്രയ എൻജിനീയറിങ് കോളേജായ തിരുവനന്തപുരം ശ്രീചിത്തിര തിരുനാൾ കോളേജ് ഓഫ് എൻജിനീയറിങ്ങ് രജത ജൂബിലിയുടെ നിറവിലാണ്. 1995-ൽ സ്ഥാപിതമായ ഈ കോളേജ് കേരളത്തിലെ മുൻനിര എഞ്ചിനീയറിംഗ് കോളേജുകളിൽ പ്രമുഖമായ സ്ഥാനം ഇതിനകം നേടിയിട്ടുണ്ട്. രജത ജൂബിലി വിപുലമായ രീതിയിൽ ആഘോഷിക്കുവാനാണ് പരിപാടി. അതിനായുള്ള സ്വാഗതസംഘം രൂപീകരണയോഗം തിരുവനന്തപുരത്ത് പാപ്പനംകോട് കോളേജിൽ ഉത്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പൽ, ഡയറക്ടർ ബോർഡ് അംഗങ്ങൾ, ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, അധ്യാപകർ, അനദ്ധ്യാപകർ, രക്ഷാകർത്തൃസംഘടനാ നേതാക്കൾ, അലുമിനി അസോസിയേഷൻ അംഗങ്ങൾ, വിദ്യാർത്ഥി പ്രതിനിധികൾ എന്നിവർപങ്കെടുത്തു. കോവിഡ് കാലത്ത് നടക്കാതെ പോയ വിജ്ഞാനപ്രദമായ വിവിധ പരിപാടികളാണ് പദ്ധതിയിടുന്നത്…