ഭീതീതമായ ഓർമ്മകൾ മറന്ന് കുരുന്നുകൾ മേപ്പാടി സ്കൂളിലേക്ക്
ഭീതീതമായ ഓർമ്മകൾ മറന്ന് കുരുന്നുകൾ മേപ്പാടി സ്കൂളിലേക്ക്…ഉരുൾപൊട്ടലിൽ തകർന്ന വെള്ളാർമല എച്ച് എസ് എസ് വിദ്യാർത്ഥികളെ കെഎസ്ആർടിസി ബസുകളിൽ മേപ്പാടി ഹയർ സെക്കൻഡറി സ്കൂളിലേക്ക് പുനപ്രവേശനത്തിനായി എത്തിച്ചു.
വിനാശകരമായ ഉരുൾപൊട്ടലിനുശേഷം നാശനഷ്ടങ്ങളാൽ അവശേഷിക്കുന്ന നാടിൻ്റെ ഹൃദയമായ മേപ്പാടി സ്ക്കൂൾ ഇന്നുമുതൽ വെള്ളാർമല എച്ച് എസ് എസിലെ കുഞ്ഞുങ്ങൾക്കുകൂടി വെളിച്ചമായി മാറുകയാണ്. കെഎസ്ആർടിസി കൽപ്പറ്റ യൂണിറ്റിൽനിന്നുള്ള 3 ബസുകളിലായി കുട്ടികളെ സ്കൂളിൽ എത്തിച്ചിട്ടുണ്ട്. മൂന്ന് സ്റ്റുഡൻസ് ഓൺലി ബസ്സുകൾ രാവിലെയും വൈകുന്നേരവും ചൂരൽമലയിൽ നിന്നും മേപ്പാടി HSS വരെയൂം തിരിച്ചും സർവ്വീസ് നടത്തും.
സഹപാഠികളുടെ വിയോഗം കുഞ്ഞുങ്ങൾക്ക് ഉൾക്കൊള്ളാൻ കഴിയാത്ത ദുഃഖമാണ്. ക്ലാസുകൾ പുനരാരംഭിക്കുമ്പോൾ പഠനം മുടങ്ങിയിരുന്ന കുട്ടികളുടെ തിരിച്ചുവരവ് പ്രതീക്ഷയുടെയും പ്രത്യാശയുടെയും തിളക്കം അവർക്ക് നൽകുന്നു.