ബെൽജിയം ആസ്ഥാനമായ ഇന്റർനാഷനൽ അസോസിയേഷൻ ഓഫ് പബ്ലിക് ട്രാൻസ്പോർട് (യുഐടിപി) ഏർപ്പെടുത്തിയ പുരസ്കാരം കെ.എസ്.ആർ.ടി.സി.യ്ക്ക്. രാജ്യാന്തര പൊതുഗതാഗത സംവിധാനങ്ങളെ ഒരു കുടക്കീഴിൽ ഏകോപിപ്പിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്ന പ്രസ്ഥാനമാണ് യുഐടിപി.
പൊതുഗതാഗത സംവിധാനം മെച്ചപ്പെടുത്തുന്നതിനായി കെ.എസ്.ആർ.ടി.സി. നടപ്പാക്കിയ പദ്ധതികളായ ഗ്രാമവണ്ടി, സിറ്റി സർവീസ്, ഫീഡർ സർവീസ്, ഏകീകൃത നിരക്ക് എന്നിവ പരിഗണിച്ചാണ് അംഗീകാരം. പ്രവർത്തന മികവ്, വിശ്വാസ്യത, സ്ഥിരത എന്നിവ കെ.എസ്.ആർ.ടി.സി.യ്ക്ക് അവാർഡിനർഹമാക്കി.