സംസ്ഥാനത്തെ കോണ്‍ട്രാക്ട് ക്യാരിയേജുകളുടെ ഈ സാമ്പത്തിക വര്‍ഷത്തിലെ രണ്ടാം ക്വാര്‍ട്ടറിലെ നികുതി പിഴ കൂടാതെ അടയ്ക്കുന്നതിനുള്ള കാലാവധി ആഗസ്റ്റ് 15 വരെ നീട്ടി. ഇന്ധന വില വര്‍ദ്ധനവും കോവിഡ് വ്യാപനവും മൂലം കോണ്‍ട്രാക്ട് ക്യാരിയേജ് മേഖല നേരിടുന്ന പ്രതിസന്ധി പരിഗണിച്ചാണ് തീയതി നീട്ടിയത്. നിലവില്‍ ജൂലൈ 14 വരെയാണ് രണ്ടാം ക്വാര്‍ട്ടറിലെ നികുതി പിഴ കൂടാതെ അടയ്ക്കേണ്ട തീയതി.