കെഎസ്ആർടിസി തിരുവനന്തപുരം സെൻട്രൽ യൂണിറ്റിലും പാപ്പനംകോട് സെൻട്രൽ വർക്ക് ഷോപ്പിലും സന്ദർശനം നടത്തി
ഒരേ സമയം രണ്ട് ബസ്സുകൾ വാഷ് ചെയ്യാവുന്ന, കെഎസ്ആർടിസി ജീവനക്കാരെ ഉപയോഗിച്ച് കെഎസ്ആർടിസി നേരിട്ട് പണികഴിപ്പിച്ചതാണ് തിരുവനന്തപുരം സെൻട്രൽ യൂണിറ്റിൽ ബസ് വാഷിംഗ് റാമ്പ്.
ബസ് വാഷ് ചെയ്യുന്ന വെള്ളം ഒരു ടാങ്കിൽ ശേഖരിക്കപ്പെടുകയും പ്യൂരിഫൈ ചെയ്ത് മറ്റൊരു ടാങ്കിലേക്ക് ശേഖരിക്കപ്പെടുകയും അതിൽ നിന്നും ഒരു വാൽവിലൂടെ ഓയിൽ വേർതിരിച്ചെടുക്കുകയും ചെയ്ത ശേഷം ശുദ്ധജലം ആമയിഴഞ്ചാൻ തോടിലേക്ക് ഒഴുക്കുകയും ചെയ്യുന്ന രീതിയിലാണ് ഈ ബസ് വാഷിംഗ് റാമ്പിന്റെ പ്രവർത്തനം.ഇതാണ് മന്ത്രിമാർ ഒരുമിച്ചെത്തി പരിശോധിച്ചത്.
കെഎസ്ആർടിസി ജനുവരി 20ന് ആരംഭിച്ച ആദ്യഘട്ട മെഗാ ക്ലീനിങ് ഡ്രൈവ് 27.01. 2025ന് തിരുവനന്തപുരം സെൻട്രൽ യൂണിറ്റിൽ പൂർത്തിയാക്കിയിരുന്നു.ആയത് നേരിട്ടെത്തി പരിശോധിച്ച് ബോധ്യപ്പെടുകയും വളരെ വിജയകരമായി ക്ലീനിങ് ഡ്രൈവ് പൂർത്തിയാക്കിയ കെഎസ്ആർടിസി ഹൗസ് കീപ്പിംഗ് ടീമിനെ ഗതാഗത വകുപ്പ് മന്ത്രിയും തദ്ദേശസ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രിയും അഭിനന്ദിക്കുകയും ചെയ്തു.
പാപ്പനംകോട് സെൻട്രൽ വർക്സിൽ ജീവനക്കാർ നിർമ്മിച്ച ഇൻസിനറേറ്റർ പ്ലാൻ്റും മന്ത്രിമാർ സന്ദർശിച്ചിരുന്നു. അതിവേഗം വേസ്റ്റ് നിർമാർജനം ചെയ്യുന്നതിനുള്ള പ്രത്യേക രീതിയിലാണ് ഇൻസിനറേറ്റർ പ്ലാൻ്റ് രൂപകൽപ്പന ചെയ്തിട്ടുള്ളത്. കാലഘട്ടത്തിൻറെ ഏറ്റവും അനിവാര്യതയായ ഇത്തരം പ്രവർത്തികൾക്ക് പിന്നിൽ പ്രവർത്തിച്ച ജീവനക്കാരെയും ഉദ്യോഗസ്ഥരെയും ഗതാഗത വകുപ്പ് മന്ത്രിയും തദ്ദേശസ്വയംഭരണ – എക്സൈസ് വകുപ്പ് മന്ത്രിയും അഭിനന്ദിച്ചു. മന്ത്രിമാരോടൊപ്പം കെഎസ്ആർടിസി സിഎംഡി പ്രമോജ് ശങ്കർ ഐഒഎഫ്എസും മറ്റ് ഉദ്യോഗസ്ഥരും സന്ദർശനത്തിൽ പങ്കെടുത്തു..