കെ. എസ്. ആർ. ടി. സി. ഡിപ്പോകൾ  മോടിപിടിപ്പിക്കുന്നതിന്റെയും അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെയും ഭാഗമായി ഡിപ്പോകളിലെ അറ്റകുറ്റപ്പണികൾ, ടോയ്ലറ്റ് മെയിൻറനൻസ്, പെയിൻറിംഗ് എന്നീ പ്രവർത്തികൾ നിർവഹിക്കുന്നതിലേക്കായി താല്പര്യമുള്ളവരിൽ നിന്നും ടെൻഡർ ക്ഷണിച്ചിട്ടുണ്ട്.

ആദ്യഘട്ടത്തിൽ അടൂർ, അങ്കമാലി, ആറ്റിങ്ങൽ, ഗുരുവായൂർ, കണ്ണൂർ, കാസർഗോഡ്, നെയ്യാറ്റിൻകര, പെരുമ്പാവൂർ, പാലക്കാട്, തൃശ്ശൂർ, തിരുവനന്തപുരം സിറ്റി തുടങ്ങിയ 11 ഡിപ്പോകളിലാണ് നവീകരണ പ്രവർത്തനങ്ങൾ നടത്തുവാൻ തീരുമാനിച്ചിട്ടുള്ളത്.

പ്രധാന നിബന്ധനകൾ 

1. പെയിൻറിംഗിനായുള്ള പെയിൻറ് സ്പോൺസർഷിപ്പിലൂടെ ലഭ്യമാകുകയാണെങ്കിൽ പെയിന്റിന്റെ തുക കോൺട്രാക്ട് തുകയിൽ നിന്നും കുറവു ചെയ്യന്നതാണ്.
2. നിശ്ചയിക്കപ്പെട്ടിട്ടുള്ള കളർ കോഡിലായിരിക്കണം എല്ലാ ഡിപ്പോകളിലും പെയിൻ്റിംഗിനായി ഉപയോഗിക്കേണ്ടത്.

ടെണ്ടർ സമർപ്പിക്കേണ്ട അവസാന തീയതി : 11.9.2014, 05.00 PM

കൂടുതൽ വിവരങ്ങൾക്ക്

ജനറൽ മാനേജർ (P&CW)
ചീഫ് ഓഫീസ്, കെഎസ്ആർടിസി
Phone : 0471- 2471011 Ext.340
Email : civil@kerala.gov.in
Website: www.etenders.kerala.gov.in