കെഎസ്ആർടിസി കൺസഷൻ സേവനങ്ങളിൽ ഡിജിറ്റൽ പുതുമ
കെഎസ്ആർടിസിയുടെ സേവനങ്ങൾ ഡിജിറ്റലൈസ് ചെയ്യുന്നതിന്റെ ഭാഗമായി, നിലവിൽ നൽകിവരുന്ന പേപ്പർ കൺസഷൻ കാർഡുകൾക്ക് പകരമായി ചിപ്പ് ഘടിപ്പിച്ച സ്മാർട്ട് കാർഡുകൾ കൊണ്ടുവരാൻ തീരുമാനിച്ചിട്ടുണ്ട്. ഈ കാർഡുകളിൽ റൂട്ട് വിവരങ്ങളും യാത്രാ ദിവസങ്ങളുടെ എണ്ണവും രേഖപ്പെടുത്താൻ സാധിക്കും, കണ്ടക്ടർമാർ ടിക്കറ്റിംഗ് മെഷീനിൽ കാർഡ് സ്കാൻ ചെയ്ത് പരിശോധിക്കും. പുതിയ രീതി കൂടുതൽ കാര്യക്ഷമവും നൂതനവുമാണ് ഒന്നാം ക്ലാസ് മുതൽ കോളേജ് തലം വരെയുള്ള വിദ്യാർത്ഥികൾക്ക് ഈ സൗകര്യം ലഭ്യമാകുന്നതാണ്. ടി-കാർഡ് ഉപയോഗിച്ച് വിദ്യാർത്ഥികൾക്ക് ഒരു മാസത്തിൽ 25 ദിവസങ്ങൾ നിർദിഷ്ട റൂട്ടുകളിലും ഒന്നിലധികം റൂട്ടുകളിലുമായി യാത്ര ചെയ്യാൻ സാധിക്കും. കാലാവധി കഴിഞ്ഞാൽ കാർഡ് കണ്ടക്ടറുടെ കൈവശം ഏൽപ്പിച്ച് പുതുക്കാം. പ്ലസ് വൺ വിദ്യാർത്ഥികൾക്ക് രണ്ട് വർഷത്തേക്കുള്ള കാർഡിനാണ് അർഹത. www.concessionksrtc.com എന്ന വെബ്സൈറ്റ് മുഖേനയും, അതോടൊപ്പം തന്നെ KSRTC കൺസഷൻ മൊബൈൽ ആപ്ലിക്കേഷൻ ഉപയോഗിച്ചും, വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാനും ആവശ്യമായ രേഖകൾ അപ്ലോഡ് ചെയ്യാനും ആനുപാതികമായ തുക ഓൺലൈൻ വഴി അടക്കാനും സാധിക്കുന്നതാണ്.