An opportunity to enjoy the backwater beauty of Kuttanad at a low cost

കുട്ടനാടിന്റെ കായൽ സൗന്ദര്യം കുറഞ്ഞ ചെലവിൽ ആസ്വദിക്കുവാൻ  കെ എസ് ആർ ടി സി ബഡ്ജറ്റ് ടൂറിസം സെൽ അവസരമൊരുക്കുന്നു.

ജലഗതാഗത വകുപ്പുമായി കൈ കോർത്തുകൊണ്ടാണ് കെ എസ് ആർ ടി സി ബജറ്റ് ടൂറിസം സെൽ കായൽ കാഴ്ച്ചകൾ കാണുവാൻ അവസരമൊരുക്കുന്നത്.

രാവിലെ 10.30 ന് സർവ്വീസ് ആരംഭിച്ച് പുന്നമട – വേമ്പനാട് കായൽ ‍- മുഹമ്മ – പാതിരാമണൽ – കുമരകം – റാണി – ചിത്തിര – മാർത്താണ്ഡം – ആർ ബ്ലോക്ക് –
സി ബ്ലോക്ക് – മംഗലശ്ശേരി – കുപ്പപ്പുറം വഴി തിരികെ ആലപ്പുഴയിൽ 4 ,മണിയോടെ തിരികെ ആലപ്പുഴയിൽ എത്തിച്ചേരുന്നു. വേഗ- 2 ബോട്ടിൽ ആകെ 120 സീറ്റുകളാണ് ഉള്ളത്. 40 എ.സി സീറ്റും 80 സീറ്റ് നോൺ എ.സി.യിലാണ്. 5 മണിക്കൂർ, 52 കിലോ മീറ്റർ ദൂരം സഞ്ചരിച്ചുളള യാത്രാനുഭവമാണ് ലഭിക്കുന്നത്. കൂടാതെ പാതിരാമണലിൽ 30 മിനിട്ട് വിശ്രമവും, കുടുംബശ്രീയുടെ കുറഞ്ഞ ചെലവിൽ രുചികരമായ മീൻകറിയടക്കമുള്ള ഭക്ഷണം 100 രൂപ നിരക്കിൽ ലഭ്യമാണ്. ടിക്കറ്റ് നിരക്ക് AC – 600/- നോൺ AC – 400 /-.

ലൈഫ് ജാക്കറ്റുൾപ്പെടെയുള്ള സുരക്ഷാക്രമീകരണങ്ങളും ബോട്ടിൽ ഉണ്ട്. മണിക്കൂറിൽ 25 കിലോമീറ്റർ ആണ് ബോട്ടിന്റെ വേഗത.

ബുക്കിംഗിനും, കൂടുതൽ വിവരങ്ങൾക്കുമായി –

*ജില്ലാ കോ – ഓർഡിനേറ്റർ, ബഡ്ജറ്റ് ടൂറിസം സെൽ,

തിരുവനന്തപുരം
ജയകുമാർ 9447479789

കൊല്ലം
മോനായി ജെ കൃഷ്ണ 974796768

പത്തനംതിട്ട
സന്തോഷ് കുമാർ സി 9744348037

ആലപ്പുഴ
ഷഫീഖ് 9846475874

എറണാകുളം& കോട്ടയം
പ്രശാന്ത് വി.പി 9447223212

ഇടുക്കി
രാജീവ് എൻ ആർ 9446525773

തൃശ്ശൂർ
ഡൊമനിക് പെരേര 9747557737

പാലക്കാട്
ഇന്ദുലാൽ സി 9495450394

മലപ്പുറം
ഷിജിൽ എസ് 8590166459

കോഴിക്കോട്
സൂരജ് റ്റി 9544477954

വയനാട്
റൈജു ഐ ആർ 8921185429

കണ്ണൂർ & കാസർഗോഡ്
തനീർ 9526863675