2024 സെപ്റ്റംബർ മാസത്തിൽ 42,216 കെ.എസ്.ആർ.ടി.സി പെൻഷൻകാർക്കായി വിതരണം ചെയ്യാനുള്ള മുഴുവൻ തുകയും അതാത് ജില്ലകളിലേക്ക് കേരള ബാങ്കിൽ നിന്നും ട്രാൻസ്ഫർ ചെയ്തു. ഓണത്തോടനുബന്ധിച്ച് കെഎസ്ആർടിസി ജീവനക്കാർക്കുള്ള പെൻഷൻ വിതരണത്തിലുള്ള കൺസോർഷ്യം രൂപീകരിച്ചുകൊണ്ട് രജിസ്ട്രാർ ഉത്തരവ് പുറപ്പെടുവിക്കുകയും ഒറ്റ ദിവസം കൊണ്ട് കൺസോർഷ്യത്തിലേക്ക് 69.31 കോടി രൂപ സമാഹരിക്കുകയും ചെയ്യാൻ കഴിഞ്ഞതിനാലാണ് പെൻഷൻ വിതരണം വേഗത്തിലാക്കാനായത്.