Vaikom-Chennai and Vaikom-Velankanni Ultra Deluxe bus services started

വൈക്കം-ചെന്നൈ, വൈക്കം-വേളാങ്കണ്ണി അൾട്ര ഡീലക്സ് ബസ് സർവ്വീസുകൾ ആരംഭിച്ചു

പുതുതായി ആരംഭിച്ച വൈക്കം-ചെന്നൈ, വൈക്കം-വേളാങ്കണ്ണി അൾട്ര ഡീലക്സ് ബസ് സർവ്വീസുകളുടെ ഉദ്ഘാടനം ബഹു. കേരള ഗതാഗത വകുപ്പ് മന്ത്രി ശ്രീ. കെ. ബി. ഗണേഷ് കുമാർ, ബഹു. തമിഴ്‌നാട് ഗതാഗത വകുപ്പ് മന്ത്രി ശ്രീ. എസ്. എസ്. ശിവശങ്കർ എന്നിവർ ചേർന്ന്
നിർവ്വഹിച്ചു.

സ്‌റ്റേറ്റ് എക്‌സ്പ്രസ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ തമിഴ്നാട്, ചെന്നൈ ലിമിറ്റഡ്, പുതുതായി ആരംഭിക്കുന്ന വൈക്കം-ചെന്നൈ, വൈക്കം-വേളാങ്കണ്ണി അൾട്ര ഡീലക്സ് ബസ് സർവ്വീസുകളുടെ ഉദ്ഘാടനം ബഹു. കേരള ഗതാഗത വകുപ്പ് മന്ത്രി ശ്രീ. കെ. ബി. ഗണേഷ് കുമാർ, ബഹു. തമിഴ്‌നാട് ഗതാഗത വകുപ്പ് മന്ത്രി ശ്രീ. എസ്. എസ്. ശിവശങ്കർ എന്നിവർ ചേർന്ന് 2025 ജനുവരി 1 വൈകിട്ട് 5 മണിക്ക് വൈക്കം കെ എസ് ആർ ടി ബസ് സ്റ്റേഷനിൽ നിർവ്വഹിച്ചു.