School bus information on parents' phone through Vidya Vahan app

സുരക്ഷ മിത്ര പ്ലാറ്റ്ഫോം അടിസ്ഥാനമാക്കി സ്‌കൂൾ വാഹനങ്ങളെ ജി.പി.എസുമായി ബന്ധിപ്പിച്ച് വിവരങ്ങൾ കൃത്യമായി അപ്‌ഡേറ്റ് ചെയ്യുന്ന വിദ്യ വാഹൻ ആപ്പുമായി മോട്ടർ വാഹന വകുപ്പ്. ആപ്പിലൂടെ സ്കൂൾ ബസിന്റെ തത്സമയ ലൊക്കേഷൻ, വേഗത, മറ്റ് അലർട്ടുകൾ എന്നിവ സംബന്ധിച്ച വിവരങ്ങൾ ലഭ്യമാകും.

മൊബൈൽ നമ്പർ ഉപയോഗിച്ച് ആപ്പിൽ രജിസ്റ്റർ ചെയ്യണം. ഓരോ സ്‌കൂൾവാഹനങ്ങൾക്കും പ്രത്യേക യൂസർനെയിമും ലോഗിനും ലഭ്യമാണ്. ഇതുപയോഗിച്ച് ബസിന്റെ റൂട്ട് മാപ്പും യാത്രചെയ്യുന്ന കുട്ടികളുടെ വിവരങ്ങളും (രക്ഷിതാക്കളുടെ മൊബൈൽ നമ്പറും) ലഭ്യമാക്കും. ബസ്, യാത്ര തുടങ്ങുന്നതുമുതൽ രക്ഷിതാക്കൾക്ക് നിരീക്ഷിക്കാനാകും. അതിവേഗമെടുത്താൽ മുന്നറിയിപ്പ് ലഭിക്കും. കുട്ടികൾ വെവ്വേറെ സ്‌കൂളുകളിലാണെങ്കിലും ഒറ്റ ആപ്പിൽ വിവരങ്ങൾ ലഭ്യമാകും. 24,530 സ്‌കൂൾ ബസുകൾ സുരക്ഷാമിത്രയിൽ നിലവിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്.

അടിയന്തിര സാഹചര്യങ്ങളിൽ രക്ഷിതാക്കൾക്ക് ആപ്പിൽ നിന്ന് ഡ്രൈവറെയോ സഹായിയെയോ നേരിട്ട് വിളിക്കാം. ആപ്പുമായി ബന്ധപ്പെട്ട വിവരങ്ങൾക്ക് ടോൾഫ്രീ നമ്പർ : 18005997099.