KSRTC with women on Women's Day

കെ എസ് ആർ ടി സി കണ്ണൂർ ബജറ്റ് ടൂറിസം സെല്ലിന്റെ നേതൃത്വത്തിൽ അന്താരാഷ്ട്ര വനിതാ ദിനത്തിന്റെ ഭാഗമായി മാർച്ച് ആറ് മുതൽ 12 വരെ വനിതകൾക്ക് മാത്രമായി ഏകദിന ഉല്ലാസയാത്രകൾ സംഘടിപ്പിക്കുന്നു. കൂടാതെ കണ്ണൂരിൽ നിന്നും മൂന്നാർ, വാഗമൺ – കുമരകം, വയനാട് തുടങ്ങിയ സ്ഥലങ്ങളിലേക്ക് എല്ലാ ഞായറാഴ്ചകളിലും യാത്ര സംഘടിപ്പിക്കുന്നു. മാർച്ച് മൂന്ന്, 10 തീയതികളിലാണ് കണ്ണൂർ – മൂന്നാർ യാത്ര. 2500 രൂപയാണ് ടിക്കറ്റ് ചാർജ്. മൂന്നാറിലെ ഗ്യാപ് യോഡ്, സിഗ്നൽ പോയിന്റ്, ആനയറങ്കൽ ഡാം തുടങ്ങിയ സ്ഥലങ്ങൾ സന്ദർശിക്കും.
മാർച്ച് ഏഴ്, 11, 22 തീയതികളിൽ കണ്ണൂർ – എറണാകളും – നെഫ്രിറ്റിറ്റി യാത്ര സംഘടിപ്പിക്കും. അറബിക്കടലിൽ അഞ്ച് മണിക്കൂർ ആഡംബരക്രൂയിസിൽ യാത്ര ചെയ്യാനും ഉല്ലസിക്കാനുമുള്ള അവസരം ലഭിക്കും. മാർച്ച് 10, 24 തീയതികളിൽ കണ്ണൂർ – വാഗമൺ – കുമരകം യാത്ര നടത്തും. 3900 രൂപയാണ് പാക്കേജ് ചാർജ്. ഫോൺ: 9496131288, 8089463675.