മോട്ടോർ വാഹന വകുപ്പിലെ ഓഫീസുകളിൽ തീർപ്പാക്കാൻ ബുദ്ധിമുട്ട് നേരിടുന്ന അപേക്ഷകളിലും പരാതികളിലും പരിഹാരം കണ്ടെത്താനായി പരാതി പരിഹാര അദാലത്ത് “വാഹനീയം 2022” സംഘടിപ്പിക്കുന്നു. ഒക്ടോബർ 22ന് രാവിലെ 10 മണിക്ക് അയ്യന്തോൾ കോസ്റ്റ്ഫോർഡ് ഹാളിൽ അദാലത്ത് ആരംഭിക്കും.
മോട്ടോർ വാഹന വകുപ്പിലെ വിവിധ വിഷയങ്ങളെ സംബന്ധിച്ച് അപേക്ഷകരുമായി നേരിട്ട് സംവദിച്ച്, പരാതികളിൽ ദ്രുതഗതിയിലുള്ള നടപടികളും തീർപ്പാക്കലും നടത്തും. ഓൺലൈൻ ഇടപാടുകൾക്കുള്ള സൗകര്യവും അന്നേദിവസം ഒരുക്കും. അന്നേ ദിവസം പരിഗണിക്കേണ്ട അപേക്ഷകൾ/ പരാതികൾ ഒക്ടോബർ 18ന് മുൻപായി അതാത് ആർഇ ഓഫീസുകളിൽ സമർപ്പിക്കണം.