സംസ്ഥാനത്തെ സ്റ്റേജ് കാര്യേജുകളിൽ ക്യാമറ ഘടിപ്പിക്കാനുള്ള സമയപരിധി സെപ്റ്റംബർ 30 വരെ നീട്ടി. നിലവാരമുള്ള ക്യാമറകളുടെ ലഭ്യത കുറവ് ചൂണ്ടിക്കാട്ടി സ്വകാര്യ ബസ് ഉടമകൾ നൽകിയ നിവേദനവും ക്യാമറ വാങ്ങാനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ സമയം ആവശ്യപ്പെട്ടുള്ള കെഎസ്ആർടിസിയുടെ അഭ്യർത്ഥനയും പരിഗണിച്ചാണ് തീരുമാനം. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ബസ്സുകൾക്കും കോൺട്രാക്ട് കാരിയേജുകൾക്കും ക്യാമറകൾ നിർബന്ധമാക്കിയിട്ടുണ്ട്. മത്സരയോട്ടം മൂലമുള്ള വാഹനാപകടങ്ങൾ നിയന്ത്രിക്കുവാൻ ബസുകളുടെ അകത്തും പുറത്തും ക്യാമറ സ്ഥാപിക്കുവാൻ നേരത്തെ നൽകിയ സമയപരിധി ജൂൺ 30 വരെയായിരുന്നു.