Poonthura fish market will be constructed in modern style

തിരുവനന്തപുരം നിയോജക മണ്ഡലത്തിലെ പൂന്തുറ ഫിഷ് മാർക്കറ്റിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ഉടനെ ആരംഭിക്കുവാൻ തീരുമാനിച്ചു. 2.37 കോടി രൂപ കിഫ്ബി ഫണ്ട് ഉപയോഗിച്ചാണ് ഫിഷ് മാർക്കറ്റ് ആധുനിക രീതിയിൽ നിർമ്മിക്കുന്നത്. 6500 സ്ക്വയർ ഫീറ്റിൽ രണ്ട് നിലകളിലായാണ് നിർമ്മാണം. ഓപ്പൺ ഹാളും 39 സ്റ്റാളുകളും ഉൾപ്പെടെ മത്സ്യവിപണനത്തിന് വേണ്ട എല്ലാ ആധുനിക സൗകര്യങ്ങളും മാർക്കറ്റിൽ ഉണ്ടാകും. ഫെബ്രുവരിയിൽ ടെൻഡർ വിളിച്ച് ഏപ്രിൽ മാസത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കും. സമയബന്ധിതമായി നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കുവാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.