പത്തനാപുരം ഗാന്ധിഭവനിൽ ഗതാഗതവകുപ്പിന്റെ സന്മാർഗ്ഗ പരിശീലന കേന്ദ്രം ഉദ്ഘാടനം ചെയ്തു
മോട്ടോർ വാഹന നിയമങ്ങൾ പരസ്യമായി ലംഘിച്ച് പൊതുനിരത്തുകളിൽ വാഹനമോടിക്കുന്നവർക്ക് മോട്ടോർവാഹനവകുപ്പ് മാതൃകാപരമായ ശിക്ഷയും ബോധവത്കരണവും നല്കി കുറ്റകൃത്യങ്ങളിൽ നിന്നും പിൻമാറ്റുന്നതിന്റെ ഭാഗമായി നിയമലംഘനങ്ങളിലേർപ്പെടുന്ന പ്രായപൂർത്തിയാകാത്ത കുട്ടികൾ, ചെറുപ്പക്കാർ എന്നിവരെ പത്തനാപുരം ഗാന്ധിഭവനിൽ നിശ്ചിതകാലം താമസിച്ചു സൻമാർഗ്ഗ പരിശീലനം നേടുന്നതിന് വേണ്ടിയാണ് സന്മാർഗ്ഗ പരിശീലന കേന്ദ്രം ആരംഭിച്ചത്.