തിരുവനന്തപുരം നിയോജക മണ്ഡലത്തിലെ വിവിധ നിർമ്മാണ പ്രവർത്തനങ്ങളുടെ പുരോഗതി

തിരുവനന്തപുരം നിയോജക മണ്ഡലത്തിലെ വിവിധ നിർമ്മാണ പ്രവർത്തനങ്ങളുടെ പുരോഗതി വിലയിരുത്തുവാൻ വിവിധ വകുപ്പിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ യോഗം ചേർന്നു. റോഡുകൾ പാലങ്ങൾ കാനകൾ എന്നിവയുടെ നിർമാണ പുരോഗതി വിലയിരുത്തി. മണ്ഡലത്തിൽ അടിയന്തരമായി ഏറ്റെടുക്കേണ്ട നിർമ്മാണ പ്രവർത്തനങ്ങളെ കുറിച്ച് വാർഡ് തലത്തിലുള്ള മീറ്റിങ്ങുകളിൽ നേരത്തെ ലഭിച്ച ആശയങ്ങൾ ചർച്ച ചെയ്തു. റോഡുകളുടെയും ഓടകളുടെയും അറ്റകുറ്റപ്പണികൾ അടിയന്തരമായി പൂർത്തിയാക്കാൻ നിർദ്ദേശം നൽകി. ഇത്തരം തുടർചർച്ചകളും തുടരന്വേഷണങ്ങളും നടത്തുന്നതുകൊണ്ട് മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങൾക്ക് ഏകോപനമുണ്ടാകുമെന്നാണ് കരുതുന്നത്…