തലസ്ഥാനജില്ലയിൽ ബജറ്റ് ടൂറിസം സെൽ ആസ്ഥാനം മിഴി തുറന്നു
ബജറ്റ് ടൂറിസം സെല്ലിൻ്റെ തിരുവനന്തപുരം ജില്ലാ ആസ്ഥാനം കിഴക്കേക്കോട്ടയിൽ ആരംഭിച്ചു. യാത്രക്കാർക്ക് സംസ്ഥാനത്തെ വിവിധ യൂണിറ്റുകളിൽ നിന്ന് കേരളത്തിലെ വ്യത്യസ്ത വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള യാത്രകളും ഓപ്പൺ ഡബിൾ ഡക്കറും ജില്ലാ ഓഫീസിൽ നിന്ന് യഥേഷ്ടം ബുക്ക് ചെയ്യാം. രാവിലെ 7 മണി മുതൽ രാത്രി 7 വരെ പത്മനാഭ സ്വാമി ക്ഷേത്രത്തിന് സമീപം നോർത്ത് ബസ്സ്റ്റാൻ്റിൽ സ്ഥിതി ചെയ്യുന്ന ഓഫീസ് തുറന്ന് പ്രവർത്തിക്കും. ആധുനിക സൗകര്യങ്ങളോടെ പണി കഴിപ്പിച്ച ഓഫീസ് നിർമ്മാണം നിംസ് മെഡിസിറ്റിയുടെയും ബാങ്ക് ഓഫ് ബറോഡയുടെയും സഹകരണത്തോടെയാണ് പൂർത്തീകരിച്ചത്.