The tenure of diesel autorickshaws has been extended to 22 years
ഡീസൽ‌ ഓട്ടോറിക്ഷകളുടെ കാലപരിധി  22 വർഷമായി ഉയർത്തി
 
ഡീസൽ ഓട്ടോറിക്ഷകൾ മറ്റ് ഹരിത ഇന്ധനങ്ങളിലേയ്ക്ക് മാറാനുള്ള കാലപരിധി 22 വർഷമായി ദീർഘിപ്പിച്ച് നൽകാൻ   ഉത്തരവ് പുറപ്പെടുവിച്ചു. നിലവിൽ 15 വർഷം പൂർത്തിയായ  ഓട്ടോറിക്ഷകൾ മറ്റ് ഹരിത ഇന്ധനങ്ങളിലേയ്ക്ക് മാറേണ്ടതുണ്ട്. 

നിലവിലെ സാഹചര്യത്തിൽ ഡീസൽ‌ ഓട്ടോറിക്ഷകൾ ഹരിത ഇന്ധനത്തിലേയ്ക്ക് മാറ്റുവാൻ ആവശ്യമായ പശ്ചാത്തല സൗകര്യം സമ്പൂർണ്ണമാകാൻ കാലതാമസം നേരിടുന്നത് കണക്കിലെടുത്തും, കോവിഡ് മഹാമാരി കാലത്ത് രണ്ട് വർഷക്കാലം ഓട്ടോറിക്ഷകൾ നിരത്തിലിറക്കാൻ കഴിയാതിരുന്ന സാഹചര്യം പരിഗണിച്ചും ഇതര ഡീസൽ വാഹനങ്ങൾക്ക് ഇത്തരം നിയന്ത്രണമില്ല എന്നതിനാലുമാണ് വർഷം തോറും ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നേടുന്ന ഡീസൽ ഓട്ടോറിക്ഷകളുടെ കാലാവധി 15 വർഷത്തിൽ നിന്നും 22 വർഷമായി ഉയർത്തുന്നത്.
ഉപജീവനത്തിനായി ഓട്ടോറിക്ഷാ ഓടിക്കുന്ന കേരളത്തിലെ അൻപതിനായിരത്തിലധികം ആളുകൾക്ക് ഇതിന്റെ പ്രയോജനം  ലഭിക്കും.