December 01, KSRTC successfully completed 'Sanitation Day'

ഡിസംബർ 01, കെഎസ്ആർടിസി ‘ശുചിത്വ ദിനം’ വിജയകരമായി പൂർത്തീകരിച്ചു

കേരള സർക്കാരിൻ്റെ മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിനിൻ്റെ ഭാഗമായാണ് ഡിസംബർ 1 ന് കെഎസ്ആർടിസി ശുചിത്വദിനമായി ആചരിച്ചത്. കേരള സർക്കാർ ആവിഷ്ക്കരിച്ച് നടപ്പിലാക്കുന്ന മാലിന്യമുക്തം നവകേരളം ക്യാമ്പയിൻ സമൂഹത്തിൽ ശുചിത്വവും ആരോഗ്യപരിപാലനവും ഉറപ്പാക്കാനുള്ള സുപ്രധാന പദ്ധതിയാണ്. ഇതിന്റെ ഭാഗമായി കെഎസ്ആർടിസി ‘മാലിന്യ മുക്ത കെഎസ്ആർടിസി’ എന്ന ശുചിത്വ ആശയം നടപ്പിലാക്കുന്നതിന് ബഹു. ഗതാഗത വകുപ്പ് മന്ത്രി നിർദേശം നൽകിയിരുന്നു. ഇതിലൂടെ കെഎസ്ആർടിസി ബസുകളിലും ഡിപ്പോകളിലും ശുചിത്വം നിലനിർത്തുന്നതിനും സൗന്ദര്യവൽക്കരണവും നടപ്പിലാക്കി യാത്രക്കാർക്ക് ആരോഗ്യകരമായ യാത്രാ സാഹചര്യങ്ങൾ സൃഷ്ടിക്കുന്നതിനുമുള്ള പ്രവർത്തനങ്ങളും നടന്നുവരുകയാണ്.

മാലിന്യമുക്ത കെഎസ്ആർടിസി ക്യാമ്പയിനിൻ്റെ ഭാഗമായി ഡിസംബർ ഒന്നിന് കെഎസ്ആർടിസിയിലെ എല്ലാ യൂണിറ്റുകളിലും വർക്ക് ഷോപ്പുകളിലും മാലിന്യ മുക്ത ക്യാമ്പയിൻ ‘ശുചിത്വ ദിനം’ ആയി ആചരിക്കുന്നതിന് കെഎസ്ആർടിസി ചെയർമാൻ & മാനേജിംഗ് ഡയറക്ടർ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.