Non-ticket revenue will increase in KSRTC

കെ എസ് ആർ ടി സിയിൽ ടിക്കറ്റ് ഇതര വരുമാനം വർധിപ്പിക്കും

കെഎസ്ആർടിസിയിൽ ടിക്കറ്റ് ഇതര വരുമാനം വർദ്ധിപ്പിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി കെ.ബി. ഗണേഷ് കുമാർ. പെരുമ്പാവൂ4 യാത്രാ ഫ്യുവൽസ് ഔട്ട് ലെറ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

ഇതിൻ്റെ ഭാഗമായാണ് കെ എസ് ആർ ടി സിയിൽ ബ്രാൻഡിംഗ് നടപ്പാക്കാൻ ശ്രമിക്കുന്നത്. കെഎസ്ആർടിസിയുടെ 12 സ്റ്റേഷനുകൾ ബ്രാൻഡ് ചെയ്യുന്നതിനുള്ള ചർച്ച പുരോഗമിക്കുകയാണ്.ഗ്രാനൈറ്റ് ഒട്ടിച്ച് സ്റ്റേഷനുകൾ വൃത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. മാലിന്യമുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി കെ എസ് ആർ ടി സി സ്റ്റേഷനിലെ എല്ലാ ടോയ് ലെറ്റുകളും നവീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

ടിക്കറ്റിതര വരുമാനം വ4ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കെഎസ്ആ4ടിസി നടപ്പാക്കുന്ന യാത്രാ ഫ്യുവൽസ് പദ്ധതിയിൽ സംസ്ഥാനത്തുടനീളം 75 റീട്ടെയ്ൽ ഔട്ട ലെറ്റുകളാണ് സ്ഥാപിക്കുന്നത്. ഇന്ത്യ9 ഓയിൽ കോ4പ്പറേഷന്റെ സഹകരണത്തോടെ നടപ്പാക്കുന്ന പദ്ധതിയിൽ ഭാവിയിൽ ഹരിത ഇന്ധനങ്ങളായ സിഎ9ജി, എൽഎ9ജി, ഇലക്ട്രിക് ഫാസ്റ്റ് ചാ4ജിംഗ് എന്നിവയും ഔട്ട് ലെറ്റുകളിൽ ലഭിക്കും. ഗുണമേന്മയുള്ളതും കല4പ്പില്ലാത്തതുമായ പെട്രോളിയം ഉത്പന്നങ്ങളാകും ഔട്ട് ലെറ്റിൽ ലഭിക്കുക. നിലവിൽ 14 ഔട്ട് ലെറ്റുകൾ പ്രവ4ത്തനമാരംഭിച്ചു.