കെഎസ്ആർടിസി സിവിൽ വർക്കുകൾ ഇനി പൊതുമരാമത്ത് വകുപ്പ് നിർവ്വഹിക്കും
കെ.എസ്.ആർ.ടി.സി.യിലെ സിവിൽ വർക്കുകൾ ഇനി പൊതുമരാമത്ത് വകുപ്പ് വഴി പ്രാവർത്തികമാക്കാൻ ധാരണയായി. കെ.എസ്.ആർ.ടി.സി. ബസ് സ്റ്റേഷനുകൾ ഇനിമുതൽ പി.ഡബ്ല്യു.ഡി. വഴി സ്മാർട്ട് ബസ് ടെർമിനൽ ആയി നിർമ്മിക്കുവാൻ ആണ് തീരുമാനം.
കൂടാതെ കെ.എസ്.ആർ.ടി.സി.യിൽ മുടങ്ങിക്കിടക്കുന്ന പ്രധാനപ്പെട്ട കെട്ടിടങ്ങളുടെ മരാമത്ത് പണികളും, എംഎൽഎ ഫണ്ടും പ്ലാൻ ഫണ്ടും ഉപയോഗിച്ച് പുതുതായി ആരംഭിക്കുന്നതും ഉദ്ദേശിക്കുന്നതുമായ പ്രവർത്തികളും പി.ഡബ്ല്യു.ഡി. മുഖേന ചെയ്യാൻ തീരുമാനിച്ചു. കെ.എസ്.ആർ.ടി.സി., ടൂറിസം വകുപ്പുമായി സഹകരിച്ച് ടൂറിസം രംഗത്തും അടിസ്ഥാന സൗകര്യ വികസന മേഖലയിലും പുതിയ പദ്ധതികൾക്കായി ചർച്ച നടത്തി നടപ്പിലാക്കുന്നതാണ്.
പി ഡബ്ല്യു ഡിക്ക് നൽകുന്ന പ്രവർത്തികളും ടൂറിസം രംഗത്തെ പദ്ധതികളും ഓരോ മൂന്നുമാസം കൂടുമ്പോഴും അവലോകനം ചെയ്യുന്നതിനും തീരുമാനിച്ചിട്ടുണ്ട്.