90 crores have been allocated to KSRTC

കെഎസ്‌ആർടിസിക്ക്‌ സംസ്ഥാന സർക്കാർ സഹായമായി 90.22 കോടി രൂപകൂടി അനുവദിച്ചു. 70.22 കോടി രൂപ പെൻഷൻ വിതരണത്തിനാണ്‌. സർക്കാരിന്റെ സാമ്പത്തിക സഹായമായി 20 കോടി രൂപയും അനുവദിച്ചു.
ഈ മാസം ആദ്യം 30 കോടി നൽകിയിരുന്നു. കോർപറേഷന്‌ ഈവർഷത്തെ ബജറ്റ്‌ വിഹിതം 900 കോടി രൂപയാണ്‌. ഈവർഷം ഇതുവരെ അനുവദിച്ചത്‌ 1234.16 കോടിയും.