ഇലക്ട്രിക് ഓപ്പൺ ഡബിൾ ഡെക്കർ 31- 08 -2024 മുതൽ “ഡേ റൈഡ് “ആരംഭിക്കുന്നു
യാത്രക്കാരുടെ സൗകര്യാർത്ഥം കെഎസ്ആർടിസി യുടെ തിരുവനന്തപുരം നഗരക്കാഴ്ചകൾക്കായുള്ള ഇലക്ട്രിക് ഓപ്പൺ ഡബിൾ ഡക്കർ “ഡേ റൈഡ് രാവിലെ 8 മണി,10 മണി,12 മണി എന്നീ സമയങ്ങളിൽ കിഴക്കേകോട്ടയിൽ നിന്നും ആരംഭിച്ചിരിക്കുന്നു.
ഓൺലൈൻ റിസർവേഷൻ സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്. കിഴക്കേകോട്ടയിൽ നിന്നും യാത്ര തിരിച്ച് തമ്പാനൂർ,പാളയം, കവടിയാർ ,കനകക്കുന്ന്, മ്യൂസിയം, പ്രിയദർശിനി പ്ലാനറ്റോറിയം, ഈഞ്ചക്കൽ, ചാക്ക , ശംഖുമുഖം, ലുലു മാൾ വഴി കിഴക്കേക്കോട്ടയിൽ തിരിച്ചെത്തുന്ന രീതിയിലാണ് സർവീസ്.
കൂടാതെ സ്കൂൾ – കോളേജ് കുട്ടികൾക്കായി ഇലക്ട്രിക് ഓപ്പൺ ഡബിൾ ഡക്കറിൽ നഗരക്കാഴ്ചകൾ കാണുന്നതിനായി പ്രത്യേക റൈഡും ആരംഭിച്ചിരിക്കുകയാണ്. രാവിലെ 8:30 ന് ആരംഭിച്ച് വൈകുന്നേരം 3:00 മണിക്ക് അവസാനിക്കുന്ന രീതിയിലാണ് ഇതിലേക്കായി സമയം ക്രമീകരിച്ചിരിക്കുന്നത്.
കൂടുതൽ വിവരങ്ങൾക്കും ടിക്കറ്റുകൾ മുൻകൂട്ടി ബുക്കു ചെയ്യുന്നതിനും
www.onlineksrtcswift. com എന്ന വെബ്സൈറ്റും
ente ksrtc neo oprs എന്ന മൊബൈൽ ആപ്പും ഉപയോഗിക്കാവുന്നതാണ്.
ഫോൺ : 9497519901
കെ.എസ്.ആർ.ടി.സി യുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക്
കെഎസ്ആർടിസി, കൺട്രോൾറൂം (24×7)
മൊബൈൽ – 9447071021
ലാൻഡ്‌ലൈൻ – 0471-2463799
🌐Website: www.keralartc.com
YouTube – https://youtube.com/channel/UCQO70_lRhoPu__PMrnroIHg
Facebook – https://www.facebook.com/KeralaStateRoadTransportCorporation/
linkedin https://www.linkedin.com/in/ksrtc-mediacell-780522220/
Instagram – https://instagram.com/ksrtcofficial?utm_medium=copy_link
Dailyhunt – https://profile.dailyhunt.in/keralartc
Twitter – https://twitter.com/transport_state?s=08
Threads- https://www.threads.net/@ksrtcofficial