Transport Minister Antony Raju inaugurates KSRTC Yatra Fuels outlet at Vikas Bhavan.

കെഎസ്ആർടിസിയുടെ യാത്ര ഫ്യുവൽസ് കേരളത്തിലെ ഏറ്റവും വലിയ ഇന്ധന വിതരണ ഔട്ട്ലെറ്റ് ശൃഖലയായി മാറ്റാനുള്ള ശ്രമങ്ങളുടെ ഭാഗമായി വികാസ് ഭവനിൽ ഔട്ട് ലെറ്റ് പ്രവർത്തനം ആരംഭിച്ചു. ഒരു വർഷത്തിനുളളിൽ പതിനമൂന്ന് ഔട്ട്ലൈറ്റ് സ്വന്തമാക്കാൻ കെഎസ്ആർടിസിക്ക് കഴിഞ്ഞു. കെഎസ്ആർടിസിയുടെ മുഖഛായമാറ്റാനും, ഗുണമേൻമയുള്ള ഇന്ധനം പൊതുജനങ്ങൾക്ക് നൽകുവാനും യാത്രാ ഫ്യൂവൽസിനു സാധിക്കുന്നുണ്ട്.
കെഎസ്ആർടിസിയുടെ ടിക്കറ്റേതര വരുമാനം വർദ്ധിപ്പിക്കുന്നതിന് വേണ്ടി നടപ്പാക്കി വിജയിച്ച ഫ്യൂവൽസ് പദ്ധതിയാണ് യാത്രാഫ്യൂവൽസിന്റെ ഔട്ട്ലെറ്റ്. കെഎസ്ആർടിസി ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷനുമായി ചേർന്നാണ് വികാസ് ഭവനിൽ പദ്ധതി ആരംഭിച്ചത്. എച്ച് പി സി എല്ലിന്റെ കെഎസ്ആർടിസിയുമായുള്ള ആദ്യസംരംഭവുമാണിത്.

യാത്രാഫ്യൂവൽസ് പദ്ധതി ആരംഭിച്ചപ്പോൾ ആദ്യമൊക്കെ ആശങ്ക പ്രകടിപ്പിച്ചവരുണ്ട്. കൂടാതെ ഇതിനെതിരെ ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്തതുണ്ട്. ആ പ്രതിസന്ധികൾ എല്ലാം തരണം ചെയ്താണ് യാത്രാഫ്യൂവൽസ് വിജയകരമായി മാറിയത്. കേരളത്തിലാകെ 70 ഔട്ട് ലൈറ്റ് സ്ഥാപിക്കാനാണ് ലക്ഷ്യമിടുന്നത്, പെരുമ്പാവൂരിലും, പൊൻകുന്നത്തും ഔട്ട്ലൈറ്റുകൾ പൂർത്തിയായി വരുന്നു. അതോടെ ഏപ്രിൽ മാസത്തോടെ യാത്രഫ്യൂവൽസിന്റെ ഔട്ട്ലെറ്റ് സംസ്ഥാനത്ത് 15 ആയി മാറും.

പൊതുജനങ്ങൾക്ക് കൂടി ഇന്ധനം നൽകി വരുമാനം നേടുവാനാണ് കെഎസ്ആർടിസി ശ്രമിച്ചത്. ഇന്ധനം വിൽക്കുമ്പോൾ ലഭിക്കുന്ന കമ്മീഷനോടൊപ്പം തറവാടകയും കെഎസ്ആർടിസിക്ക് ലഭിക്കുന്നു.

പൊതുജനങ്ങൾക്ക് ഉപകാരപ്രദമായ രീതിയിൽ കെഎസ്ആർടിസിയുടെ പ്രവർത്തനം ലഭിക്കത്തക്ക രീതിയിലാണ് ഈ പദ്ധതി നടപ്പാക്കിയിരിക്കുന്നത്. ചുരുങ്ങിയ സമയം കൊണ്ട് എല്ലാവരുടേയും ശ്രദ്ധ ലഭിക്കുന്ന നൂതന പദ്ധതികളാണ് കെഎസ്ആർടിസി നടപ്പിലാക്കിയത്. കെഎസ്ആർടിസി സ്വിഫ്റ്റ് തുടങ്ങിയതോടെ കൂടുതൽ മികച്ച യാത്രാ സൗകര്യം നൽകാനായി. കെഎസ്ആർടിസി ചരിത്രത്തിൽ ആദ്യമായി ഇലക്ട്രിക് ബസുകൾ സ്വന്തമാക്കി.