Yatra Fuels Outlet at Mavelikkara KSRTC Bus Stand

മാവേലിക്കര കെ.എസ്.ആർ.ടി.സി.ബസ് സ്റ്റാന്റിൽ യാത്ര ഫ്യൂവൽസ് ഔട്ട്ലെറ്റ്

മാവേലിക്കര കെ.എസ്.ആർ.ടി.സി.ബസ് സ്റ്റാന്റിൽ യാത്ര ഫ്യൂവൽസ് ഔട്ട്ലെറ്റ് ആരംഭിച്ചു . കെ.എസ്.ആർ.ടി.സി.യെ കാലാനുസൃതമായി പരിഷ്കരിച്ചു, ടിക്കറ്റിതര വരുമാനം വർദ്ധിപ്പിച്ചും ലാഭത്തിലേക്ക് കൊണ്ട് വരാനാണ് ശ്രമിക്കുന്നത്.
ഇന്ത്യൻ ഓയിലുമായി ചേർന്ന് സംസ്ഥാനത്ത് 75 റീട്ടെയിൽ ഔട്ട്ലെറ്റുകൾ സ്ഥാപിക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിനകം 10 എണ്ണം ആരംഭിച്ചു കഴിഞ്ഞു. ആറ് മാസത്തിനകം 30 ഔട്ട്ലെറ്റുകൾ കൂടി ആരംഭിക്കും. ബസ് സ്റ്റാന്റുകളോട് ചേർന്ന് സി.എൻ.ജി, എൽ.എൻ.ജി., ഇലക്ട്രിക് ചാർജിംഗ് സറ്റേഷനുകളും ഭാവിയിൽ ആരംഭിക്കും.