Ranni Perunad Gram Panchayat of Pathanamthitta district has jointly started gram vandi

പത്തനംതിട്ട ജില്ലയിലെ റാന്നി പെരുനാട് ഗ്രാമപഞ്ചായത്തും സംയുക്തമായി ഗ്രാമവണ്ടി ആരംഭിച്ചു.

കെഎസ്ആർടിസിയും പത്തനംതിട്ട ജില്ലയിലെ റാന്നി പെരുനാട് ഗ്രാമപഞ്ചായത്തും സംയുക്തമായി ഗ്രാമവണ്ടി ആരംഭിച്ചു. യാത്രാ സൗകര്യം ലഭ്യമാകാത്ത പ്രദേശത്തുൾപ്പെടെ എല്ലാ ജനങ്ങൾക്കും യാത്രാ സൗകര്യമൊരുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഗ്രാമവണ്ടികൾ വിഭാവന ചെയ്തിരിക്കുന്നത്. ജനങ്ങൾ നിശ്ചയിക്കുന്ന റൂട്ടിൽ അവർ നിശ്ചയിക്കുന്ന സമയത്ത് വാഹനം ഓടിക്കുകയാണ് ഗ്രാമവണ്ടിയുടെ ലക്ഷ്യം. കെഎസ്ആർടിസിയിൽ ലഭിക്കുന്ന എല്ലാ ആനുകൂല്യങ്ങളും ഗ്രാമവണ്ടിയിലുണ്ടാവും.
ബസിന്റെ ഡീസൽ ചെലവ് മാത്രം പഞ്ചായത്ത് വഹിച്ച് റൂട്ടുകളും സമയക്രമങ്ങളും പഞ്ചായത്ത് നിർദേശിക്കുന്നതിന് അനുസൃതമായി കെഎസ്ആർടിസി സർവീസ് നടത്തുന്ന പദ്ധതിയാണ് ഗ്രാമവണ്ടി. ഗ്രാമവണ്ടി പദ്ധതി യാഥാർഥ്യമായതോടെ പെരുനാട്ടിലെ യാത്രാ ക്ലേശത്തിന് പരിഹാരമാകും.