KSRTC Superfast Bus Service from Cherthala Arthunkal Palli to Velankanni

ചേർത്തല അർത്തുങ്കൽ പള്ളിയിൽ നിന്നും വേളാങ്കണ്ണി വരെയുള്ള കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസ് സർവീസ് മുപ്പതാം തീയതി, ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടുമണിക്ക് ആരംഭിക്കും. ഉച്ചതിരിഞ്ഞ് രണ്ടുമണിക്ക് ചേർത്തലയിൽ നിന്ന് പുറപ്പെട്ട് അർത്തുങ്കലിൽ എത്തി 2.30ന് അവിടെ നിന്നും വേളാങ്കണ്ണിക്ക് പുറപ്പെടും. പിറ്റേദിവസം രാവിലെ 6.45 ഓടുകൂടി വേളാങ്കണ്ണിയിലെത്തും. ഭക്തജനങ്ങൾക്ക് രാവിലെ 9 മണിക്കുള്ള മലയാളം കുർബാനയിൽ പങ്കെടുക്കുന്നതിന് സാധിക്കുംവിധമാണ് ബസ്സിന്റെ സമയക്രമീകരണം. തിരിച്ച് വൈകുന്നേരം 5.30ന് വേളാങ്കണ്ണിയിൽ നിന്നും പുറപ്പെടുന്ന ബസ് പിറ്റേന്ന് രാവിലെ 9.15ന് ചേർത്തലയിലെത്തും. ചേർത്തലയിലെ പൊതു ഗതാഗത സംവിധാനങ്ങൾ മെച്ചപ്പെടുത്തുന്നതിന് 20/07/2022ന് ഗതാഗത മന്ത്രി ശ്രീ. ആൻറണി രാജുവുമായി നടത്തിയ യോഗത്തിന്റെ തീരുമാനപ്രകാരമാണ് അർത്തുങ്കൽ വേളാങ്കണ്ണി സൂപ്പർഫാസ്റ്റ് ബസ് സർവീസ് ആരംഭിക്കുന്നത്. നേരത്തെ ചേർത്തല വയലാർ എട്ടുപുരക്കൽ സർവീസ് ഇതിൻ പ്രകാരം പുനരാരംഭിച്ചിരുന്നു. കോയമ്പത്തൂർ, ട്രിച്ചി, തഞ്ചാവൂർ വഴിയാണ് വേളാങ്കണ്ണിയിലേക്ക് ബസ് എത്തുന്നത്. ഭക്തജനങ്ങളെ കൂടാതെ ട്രിച്ചി, തഞ്ചാവൂർ തുടങ്ങിയ സ്ഥലങ്ങൾ സന്ദർശിക്കുന്നവർക്കും കോയമ്പത്തൂരിലേക്ക് ബിസിനസ് ആവശ്യങ്ങൾക്ക് പോകുന്നവർക്കും ബസ് സർവീസ് പ്രയോജനപ്പെടും