A year-long road safety awareness campaign has started

ഒരു വർഷം നീണ്ടു നിൽക്കുന്ന റോഡ് സുരക്ഷാ ബോധവൽക്കരണ പ്രവർത്തനങ്ങൾ ആരംഭിച്ചു

വിദ്യാർത്ഥികളിൽ സുരക്ഷിതമായ വാഹന ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനായി First Aid എന്ന സംഘടനയുമായി സഹകരിച്ച് കൊണ്ട് സംസ്ഥാനത്തെ കോളേജുകൾ കേന്ദ്രീകരിച്ച് ഒരു വർഷം നീണ്ടു നിൽക്കുന്ന റോഡ് സുരക്ഷാ ബോധവൽക്കരണ പരിപാടികൾ ആരംഭിച്ചു.

വിദ്യാർത്ഥികളുടെയും മറ്റ് പൊതുജനങ്ങളുടെയും ശ്രദ്ധയിലേക്ക് ഈ ബോധവൽക്കരണ പരിപാടി കൊണ്ടുവരുന്നതിന്റെ ഭാഗമായുള്ള ഉദ്ഘാടന പരിപാടി ഇടപ്പള്ളി സെൻറ് ജോർജ് ഹൈസ്കൂളിൽ സെപ്റ്റംബർ ഒമ്പതാം തീയതി നടന്നു.
സ്കൂൾ കുട്ടികളുടെ അഖില കേരള വടംവലി മത്സരവും, ജനപ്രതിനിധികളും സിനിമ താരങ്ങളും മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരും അടങ്ങുന്ന ടീമുകളുടെ പ്രദർശന വടംവലി മത്സരവും മറ്റ് ബോധവൽക്കരണ ക്ലാസും ഇതോടൊപ്പം സംഘടിപ്പിച്ചു.
നമിത എന്ന വിദ്യാർത്ഥിനി അപകടത്തിനിരയായ മരണപ്പെട്ട മൂവാറ്റുപുഴ നിർമ്മല കോളേജിലാണ് 15/09/23 – ൽ ആദ്യ കോളേജ് തല പരിശീലന പരിപാടി.
പ്രസ്തുത ഉദ്ഘാടന ചടങ്ങിലേക്ക് ഏവർക്കും സ്വാഗതം …